LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്ലി

കാന്‍ബറ: ഏകദിന ക്രിക്കറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്ലി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ്   പിന്നിടുന്ന താരമെന്ന നേട്ടമാണ് കോഹ്ലി ഇതോടെ സ്വന്തമാക്കിയത്. കോഹ്ലിയുടെ 242ാം മത്സരത്തിലാണ് സച്ചിനെ മറികടന്നത് . 300ാം ഏകദിന ഇന്നിംഗ്‌സിലായിരുന്നു സച്ചിന്‍ 12,000 റണ്‍സ് തികച്ചത്.

കന്‍ബറയിലെ ഏകദിനത്തിനിറങ്ങുമ്പോള്‍ 241 ഇന്നിംഗ്‌സുകളിലായി 11.977 റണ്‍സായിരുന്നു കോഹ്ലി നേടിയിരുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു ശേഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം കോഹ്ലിക്ക് സ്വന്തമാണ്.

463 ഏകദിനങ്ങളിലായി 18,426 റണ്‍സാണ് സച്ചിന്റെ നേട്ടം. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് പിന്നിട്ട നേട്ടവും വിരാട് കോഹ്ലിക്കാണ്.205ാം ഇന്നിംഗ്‌സിലാണ് കോഹ്ലി 10,000 റണ്‍സ് പിന്നിട്ടത്. 11,00 റണ്‍സിനായി 222 ഇന്നിംഗ്‌സുകള്‍ മാത്രമായിരുന്നു കോഹ്ലിക്ക് വേണ്ടിവന്നത്.

Contact the author

Sports Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More