LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മെൽബൺ ടെസ്റ്റ്: ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 195 റൺസിന് പുറത്ത്

മെൽബൺ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ആദ്യ ഇന്നിം​ഗ്സിൽ ബാറ്റിം​ഗ് തകർച്ച. ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞടുത്ത ഓസീസിന്റെ ആദ്യ ഇന്നിംഗ്സ്  195 റൺസിന് അവസാനിച്ചു. ഇന്ത്യയുടെ കൃതതയോടെയുള്ള ബൗളിം​ഗിന് മുന്നിൽ ഓസീസ് ബാറ്റ്സ്മാൻമാർക്ക് പിടിച്ചു നിൽക്കാനായില്ല.  ഓപ്പണർ ബേൺസിനെ റൺസ് എടുക്കും മുമ്പേ നഷ്ടമായി. മറ്റൊരു ഓപ്പണർ വേഡിന് 10 റൺസ് എടുക്കാനേ ആയുള്ളു. സ്റ്റീവ് സ്മിത്തിന് സ്കോർ ബോർഡ് തുറക്കാനായില്ല. 

 48 റൺസെടുത്ത ലബുഷാങ്ങാണ് ടോപ് സ്കോറർ നാലാം വിക്കറ്റിൽ ലബുഷാങ്ങും ഹെഡും ചേർന്ന് നേടിയ 86 റൺസാണ് ഓസീസിനെ വൻ തകർച്ചയിൽ നിന്ന രക്ഷിച്ചത്. ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി. അശ്വിൻ 3 വിക്കറ്റുകൾ വീഴ്ത്തി. അരങ്ങേറ്റതാരം സിറാജ് 2 വിക്കറ്റുകൾ നേടി. 95 ഓവറിൽ ഓസീസ് ഇന്നിം​ഗ് അവസാനിച്ചു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ത്യയുടെ ഇന്നിം​ഗ്സും തകർച്ചയോടെയാണ് ആരംഭിച്ചത്. റൺസൊന്നും എടുക്കാതെ മായങ്ക അ​ഗർവാൾ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ എൽബിഡബ്ല്യു  ആവുകയായിരുന്നു. അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ​ഗില്ലാണ് ഇന്ത്യക്കായി ബാറ്റിം​ഗ് ഓപ്പൺ ചെയ്തത്.

Contact the author

Web Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More