LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒടുവില്‍ അഡ്വ. ടി.ഒ മോഹനൻ കണ്ണൂർ കോർപറേഷൻ മേയര്‍

കണ്ണൂർ കോർപ്പറേഷൻ മേയറായി യുഡിഎഫ് ടി. ഒ. മോഹനനെ തെരഞ്ഞെടുത്തു.  മൂന്ന് പേരുകള്‍ മേയര്‍സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് തീരുമാനമെടുത്തത്. ആകെയുള്ള 20 അംഗങ്ങളില്‍ 11 പേര്‍ മോഹനനെ പിന്തുണച്ചു. ചാല ഡിവിഷനില്‍ നിന്നു വിജയിച്ച കൗണ്‍സിലര്‍ ആണ് ടി.ഒ മോഹനന്‍.

കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, കെപിസിസി അംഗം ടി.ഒ മോഹനൻ, മുൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് എന്നിവരായിരുന്നു കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. ദിവസങ്ങൾ നീണ്ട ചർച്ചകൾ സമവായത്തിലെത്താതിരുന്നതോടെയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആകെയുള്ള 20 കോൺഗ്രസ് കൗൺസിലർമാരെയും ഡിസിസി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. കെ. സുധാകരൻ എം.പി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ യോഗത്തിൽ നിരീക്ഷകരായി പങ്കെടുത്തു. വോട്ടെടുപ്പിലേക്ക് നീങ്ങിയതോടെ മാർട്ടിൻ ജോർജ് വോട്ടെടുപ്പിൽ നിന്ന് പിന്മാറി. ആകെയുള്ള 20 പേരിൽ 11 പേരുടെ പിന്തുണയോടെ ടി.ഒ മോഹനൻ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Contact the author

News Desk

Recent Posts

Web Desk 3 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More