LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യൂറോപ്പില്‍ കൊറോണ പിടിമുറുക്കുന്നു; ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയില്‍

കൊറോണ വൈറസ് കേസുകൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ ശക്തമായി പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസം 27 പേർക്ക് കൂടി ഈ രോഗം ബാധിച്ചതായി ഇറ്റലി അറിയിച്ചു. ലോകത്താകമാനം 92,000 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നും, ഇതുവരെ 3,110  പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതിനിടെ, വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന മാസ്കുകള്‍ക്കും കണ്ണടകള്‍ക്കും വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇത്തരം വസ്തുക്കളുടെ പൂഴ്ത്തിവയ്പ്പും കരിജ്ജന്തയും തുടര്‍ന്നാല്‍ അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ യൂറോപ്പിലും അമേരിക്കയിലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൊറോണ വൈറസ് കൂടുതലുള്ള പ്രദേശങ്ങളിലേക്ക് അമേരിക്കയിൽ നിന്നുള്ള യാത്ര താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വാഷിംഗ്ടൺ സ്റ്റേറ്റിൽ മാത്രം 27 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ രോഗം ബാധിച്ചവരിൽ 1034 പേർ ആശുപത്രിയില്‍ ചികിത്സയിലാണ്. അതില്‍തന്നെ 229 പേരുടെ നില അതീവ ഗുരുതരമാണെന്ന് ഇറ്റാലിയന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. 41 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരണപ്പെട്ടത്.

18 യൂറോപ്യൻ രാജ്യങ്ങളിലായി 2,100 ലധികം കേസുകൾ ഇതിനകം സ്ഥിരീകരിച്ചു. യൂറോപ്പിലാകമാനമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അഞ്ച് കമ്മീഷണർമാർ അടങ്ങുന്ന ഉന്നതതല പ്രതിരോധ സംഘം രൂപീകരിച്ചിട്ടുണ്ട്. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More