LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുന്ദറിനും താക്കൂറിനും അർദ്ധ സെഞ്ച്വറി; ഇന്ത്യ 336 ന് പുറത്ത്; ഓസീസിന് 33 റൺസ് ലീഡ്

ബ്രിസ്ബേൻ ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിം​ഗ്സിൽ ഓസ്ട്രേലിയക്ക് 33 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ് . ഇന്ത്യയുടെ ആദ്യ ഇന്നിം​ഗ്സ് 336 റൺസിന് അവസാനിച്ചു.  രണ്ട് വിക്കറ്റിന് 62 റൺസ് എന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ഇന്ത്യക്ക് 25 റൺസെടുത്ത പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. തുടർന്ന് 37 റൺസെടുത്ത ക്യാപ്റ്റൻ രഹാനെ പുറത്തായി. ഏഴാം വിക്കറ്റിൽ ശാർദുൽ താക്കൂർ- വാഷിം​ഗ്ടൺ സുന്ദർ സഖ്യമാണ് ഇന്ത്യയുടെ ഇന്നിം​ഗ്സ് 300 കടത്തിയത്. ഓസീസിന്റെ സ്പിൻ പേസ് ബൗളിം​ഗിനെ പ്രതിരോധിച്ച ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 123 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 67 റൺസെടുത്ത താക്കൂറാണ് ആദ്യം പുറത്തായത്. അധികം താമസിയാതെ സുന്ദറും പുറത്തായി. സുന്ദർ 62 റൺസെടുത്തു. സിറാജ് പുറത്തായതോടെ ഇന്ത്യൻ ഇന്നിം​ഗ്സ് 336 റൺസിന് അവസാനിച്ചു.

ഓസീസിനായി ഹേസൽവുഡ് 5 വിക്കറ്റെടുത്തു. സ്റ്റാർക്ക്,കമ്മിൻസ് എന്നിവർ 2 വീക്കറ്റ് വീതം നേടി.

ആദ്യ ഇന്നിം​ഗ്സിൽ ഓസീസ് 369 റൺസാണ് എടുത്തത്.  രണ്ടാം ദിവസം അഞ്ച് വിക്കറ്റിന് 274 എന്ന നിലയിൽ ബാറ്റിം​ഗ് പുനരാരംഭിച്ച ഓസീസിന് അധിക നേരം പിടിച്ചു നിൽക്കാനായില്ല. 50 റൺസെടുത്ത പെയിനാണ് ആദ്യം പുറത്തായത്. തൊട്ടുപിന്നാലെ കാമറോൺ  ​ഗ്രീനും തൊട്ടുപിന്നാലെ പുറത്തായി.  315 റൺസ് എടുക്കുന്നതിനിടെ എട്ടാം വിക്കറ്റും നഷ്മായി.  വാഷിം​ഗ്ടൺ സുന്ദറിനും ശാർദുൽ താക്കൂറിനുമായിരുന്നു വിക്കറ്റ്. 9 ആം വിക്കറ്റിൽ സ്റ്റാർക്കും നാഥൻ ലിയോണും പിടിച്ചു നിൽക്കാൻ ശ്രമം നടത്തി. സ്കോർ 354 ൽ നിൽക്കെ 24 റൺസെടുത്ത നാഥൻ ലിയോണെ സുന്ദർ ക്ലീൻ ബൗൾഡാക്കി.  പത്താമനായി ഹേസൽവുഡ് പുറത്താകുമ്പോൾ ഓസീസ് സ്കോർ 369 റൺസായിരുന്നു. 

ഇന്ത്യക്കായി അരങ്ങേറ്റ താരങ്ങളായ ശാർദുൽ താക്കൂറും നടരാജനും വാഷിം​ഗ്ടൺ സുന്ദറും മൂന്നു വിക്കറ്റ് വീതം എടുത്തു. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. 

Contact the author

Sports Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More