LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പ്

ചെന്നൈ: പ്രമുഖ തമിഴ് സംവിധായകന്‍ ശങ്കറിനെതിരെ അറസ്റ്റ് വാറണ്ട്. ഹിറ്റ്‌ ചിത്രമായ യന്തിരന്റെ കഥ മോഷ്ടിച്ചതാണെന്ന എഴുത്തുകാരനായ അരൂര്‍ തമിഴ്‌നാടന്റെ കേസിലാണ് നടപടി. എഗ്മോര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. വര്‍ഷങ്ങളായി നടക്കുന്ന കേസില്‍  കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ശങ്കറിനെതിരെ  ജാമ്യമില്ലാവകുപ്പ് പുറപ്പെടുവിച്ചത്. കേസ്   അടുത്ത മാസം  19ന് പരിഗണിക്കും.

1996-ല്‍ പ്രസിദ്ധീകരിച്ച തന്റെ ജിഗുബ എന്ന കഥ കോപ്പിയടിച്ചാണ് ശങ്കര്‍ യന്തിരന്‍ നിര്‍മ്മിച്ചതെന്നാണ് തമിഴ്‌നാടന്റെ  ആരോപണം, 2007ല്‍ ദിക് ദിക് ദീപിക എന്ന പേരില്‍ നോവലായും കഥ പുനപ്രസിദ്ധീകരിച്ചിരുന്നു.എന്തിരന്‍ പുറത്തിറങ്ങിയതിനുശേഷം തന്റെ കഥയാണ് സിനിമയിലെന്നവകാശപ്പെട്ട് അരുര്‍ തമിഴ്‌നാടന്‍ രംഗത്തെത്തുകയായിരുന്നു. പകര്‍പ്പവകാശ നിയമലംഘനപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്റെ ആശയത്തില്‍ നിന്ന് യന്തിരന്‍ ടീം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു. 2010ല്‍ രജനീകാന്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ലോകസുന്ദരി ഐശ്വര്യറായുമൊരുമിച്ച് വന്‍ ഹിറ്റായ ചിത്രമാണ് എന്തിരന്‍.

Contact the author

National Desk