LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാട്സ്ആപ്പ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫീച്ചര്‍ എത്തി

ഇന്ത്യയിലെ വാട്സ്ആപ്പ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഡാർക്ക് മോഡ്’ ഫീച്ചര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ഉള്ള വാട്സ്ആപ്പ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള  കമ്പനിയാണ്. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ഡാര്‍ക്ക് മോഡുള്ളത്. നിങ്ങളുടെ ഫോണില്‍ ഡാര്‍ക്ക് മോഡ് ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുക. 

രാത്രിയിൽ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുമ്പോൾ മുഖത്തേക്കടിക്കുന്ന ശക്തമായ വെള്ള വെളിച്ചം നമ്മെയെല്ലാം അലോസരപ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിവിധിയാണ് പുതിയ ഫീച്ചർ. വാട്ട്‌സ് ആപ്പിൽ ഡാർക്ക് മോഡ് എനേബിൾ ചെയ്യുന്നതോടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാകും. അപ്ഡേറ്റ് ചെയ്തിട്ടും നിങ്ങള്‍ക്ക് ഡാര്‍ക്ക് മോഡ് കിട്ടുന്നില്ലെങ്കില്‍ അല്‍പം കൂടി കാത്തിരിക്കേണ്ടിവരും. കാരണം ഘട്ടം ഘട്ടമായാണ് ഡാര്‍ക്ക് മോഡ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. 

സ്‌ക്രീനിന്റെ തിളക്കം കുറയ്‌ക്കുകയും ദൃശ്യതീവ്രതയും വായനാക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രത്യേക ഇരുണ്ട ചാരനിറത്തിലുള്ള പശ്ചാത്തലവും മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. Android 10, iOS 13 എന്നിവയിലെ ഉപയോക്താക്കൾക്ക് സിസ്റ്റം സെറ്റിംഗ്സില്‍ പോയി ഡാർക്ക് മോഡ് ഓണ്‍ ചെയ്‌താല്‍ മതി. Android 9-ലും അതിനുശേഷമുള്ള പതിപ്പുകളിലുമുള്ള ഉപയോക്താക്കൾ വാട്ട്‌സ്ആപ്പ് സെറ്റിംഗ്സ് തുറക്കുക. അതില്‍ 'Chats' എന്നത് തിരഞ്ഞെടുക്കുക. അതില്‍ 'Theme' എന്ന ഓപ്ഷന്‍ തുറന്നാല്‍ സിസ്റ്റം ഡിഫോള്‍ട്ട്, ലൈറ്റ്, ഡാര്‍ക്ക് എന്നിവ കാണാം.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More