LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം

നിങ്ങളുടെ  ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചുളള ഓൺലൈൻ ഇടപാടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം. ഇതുവരെ  ഓൺലൈൻ ഇടപാടുകൾ നടത്താത്ത ഡെബിറ്റ്/ ക്രഡിറ്റ് കാർഡുകളാണ് ബ്ലോക്ക് ഭീഷണിയുടെ നിഴലിലുള്ളത്. മാർച്ച് 16 നകം ഓൺലൈൻ ഇടപാടുകൾ നടത്താത്തവരുടെ കാർഡുകളാകും ബ്ലോക്ക് ചെയ്യപ്പെടുക. റിസർവ് ബാങ്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറത്തിറിക്കിയത്. മാർച്ച് 16 ശേഷം ഈ കാർഡുകൾ ഉപയോ​ഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താനാവില്ല. ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്കിന്റെ നടപടി. കാർഡുകൾ അനുവദിക്കുന്ന കമ്പനികൾക്കും ബാങ്കുകൾക്കും റിസർവ് ബാങ്ക് നിർദേശം നൽകി. 

ഇതുവരെ ഓൺലൈൻ ഇടപാടുകൾ നടത്താത്ത ഉപഭോക്താക്കളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ തുടർന്നുളള ഓൺലൈൻ സേവനം അവസാനിപ്പിക്കാനാണ് നിർദേശത്തിൽ പറയുന്നത്. ഓൺലൈൻ ഇടപാട് നടത്താത്ത  കാർഡുകളിൽ ഓൺലൈൻ സേവനം ലഭിക്കണമെങ്കിൽ ബാങ്കിൽ പ്രത്യേകമായി അപേക്ഷ നൽകേണ്ടി വരും.

പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുമ്പോൾ, രാജ്യത്തിനകത്തെ എടിഎമ്മുകൾ, പിഒഎസ്  ഇടപാടുകൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ബാങ്കുകൾ ഉറപ്പാക്കും. കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകളോ അന്താരാഷ്ട്ര ഇടപാടുകളോ നടത്താൻ ആഗ്രഹിക്കുന്നവർ പ്രത്യേകമായി ബാങ്കിന് അപേക്ഷ നൽകണം.

Contact the author

web desk

Recent Posts

Web Desk 2 weeks ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 2 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 2 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 2 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 2 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More