മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ചു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 3d ഫാന്റസി ചിത്രമാണ് ബറോസ്. ചിത്രീകരണം ആരംഭിച്ച വിവരം നടന് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
'ബറോസ്; ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ ജിജോ പുന്നൂസാണ് എഴുതിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പൃഥ്വിരാജും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോവയിലെ ഡി ഗാമ മാളിക വാങ്ങാനായെത്തുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായി റോണ്‍ മാധവായാണ് പൃഥിരാജ് വേഷമിടുക.
പ്രതാപ് പോത്തന്, പത്മാവതി റാവു, ജയചന്ദ്രന് പാലാഴി, അമല്‍, ജോഷ്വാ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍് വേഷമിടുന്നുണ്ട്. ഷെയ്ല കാഫ്റി, സാറാ വേഗ, റാഫേല്‍ അമാര്‍ഗോ എന്നിവരാണ് ചിത്രത്തില്‍ അഭിയനിക്കുന്ന വിദേശ താരങ്ങള്‍.