മോഹന്‍ലാലിനെ നായകനായി പ്രഖ്യാപിച്ച ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് സംവിധായകന് വിനയന്. തന്റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ലൊക്കേഷന്‍ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനു പിന്നാലെ കമന്റ് ബോക്സില്‍ വന്ന ചോദ്യത്തിനാണ് മോഹന്‍ലാലുമൊത്തുളള ചിത്രം ഉടന്‍ ഉണ്ടാകുമെന്ന വിനയന്റെ മറുപടി.
മോഹന്‍ലാലിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് പീരിയഡ് ഡ്രാമ ചെയ്യുമെന്ന് വിനയന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബരോസിന്റെ ചിത്രീകരണം കഴിഞ്ഞതിനുശേഷമായിരിക്കും തന്റെ മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയെന്ന് വിനയന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സിജു വില്‍സണെ നായകനാക്കി വിനയന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കറുടെ വേഷമാണ് സിജു വില്‍സണ്‍ ചെയ്യുക. ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.