LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ്-19; ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവെച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ 13-ാം സീസണ്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവെയ്ക്കാന്‍ ബി.സി.സി.ഐ തീരുമാനം. മാര്‍ച്ച് 29 ന് ആരംഭിക്കേണ്ടിയിരുന്ന മത്സരങ്ങള്‍ ഏപ്രില്‍ 15 നാണ് ആരംഭിക്കുക.  ബി.സി.സി.ഐ നേതൃത്വവും ഐ.പി.എല്‍ മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. കോവിഡ്-19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഐ.പി.എല്‍ ഉള്‍പ്പെടെ യാതൊരു കായിക മത്സരങ്ങളും നടക്കില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐ.പി.എല്ലിലെ എട്ട് ഫ്രാഞ്ചൈയ്‌സികളുടെ ഉടമകളേയും ശനിയാഴ്ച്ച നേരിട്ട് മുംബൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അവിടെവെച്ചാകും ഐ.പി.എല്‍ അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള വിസ നിയന്ത്രിച്ചതോടെ വിദേശ കളിക്കാര്‍ക്ക് ഇന്ത്യേയിലെത്താന്‍ സാധിക്കുമായിരുന്നില്ല. ഐ.പി.എല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണോ എന്ന കാര്യത്തില്‍ ബി.സി.സി.ഐ നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പിന്നീട് പ്രായോഗികമല്ലെന്ന് കണ്ട് ആശയം ഉപേക്ഷിച്ചു.

Contact the author

Sports Desk

Recent Posts

Sports Desk 4 years ago
IPL

ഐപിഎൽ: ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടത്തിയേക്കും

More
More
Web Desk 4 years ago
IPL

പേര് മാറ്റി പഞ്ചാബ്; ഐപിഎല്‍ പൂരത്തിന് നാളെ കൊടിയേറ്റം

More
More
Sports Desk 5 years ago
IPL

ഐഎസ്എൽ: കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാം മത്സരത്തിൽ ചെന്നൈയൻ എഫ്സിയെ നേരിടും

More
More
Sports Desk 5 years ago
IPL

ഐപിഎൽ 2020: മുംബൈ ഇന്ത്യന്‍സിന് അഞ്ചാം കിരീടം

More
More
Sports Desk 5 years ago
IPL

ഐപിഎൽ:​ഗെയ്ൽ തകർത്തു; പഞ്ചാബ് ബാം​ഗ്ലൂരിനെ മറികടന്നു

More
More
IPL

മുംബൈയ്ക്കെതിരായ വിജയം ആഘോഷിച്ച് കോഹ്‌ലിയും കൂട്ടരും

More
More