LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭാവനക്ക് ഇന്ന് പിറന്നാള്‍; ചേര്‍ത്തുപിടിച്ച് മഞ്ജു

നടി ഭാവനയുടെ ജന്മദിനമാണ് ഇന്ന്. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ തുടങ്ങി സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഭാവനയോടൊപ്പം പൊട്ടിച്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രത്തോടെയാണ് മഞ്ജു ആശംസകള്‍ നേര്‍ന്നത്. ഒരൊറ്റ വാചകത്തിലൂടെ ഭാവനയോടുള്ള സ്‌നേഹവും അടുപ്പവുമെല്ലാം മഞ്ജു പറഞ്ഞുവെച്ചിട്ടുമുണ്ട്.

‘ജന്മദിനാശംസകള്‍ പ്രിയമുള്ളവളെ..., എന്നെന്നും നിന്‍റെകൂടെ...' എന്നാണു മഞ്ജു കുറിച്ചത്.ഒരു മണിക്കൂറിനുള്ളില്‍ 12,000ത്തിലേറെ പേരാണ് മഞ്ജുവിന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്. ആയിരത്തോളം കമന്റുകളും വന്നുകഴിഞ്ഞു. ‘ഒരു രാജ്ഞി ജനിക്കുന്നതല്ല, അവള്‍ സ്വയം സൃഷ്ടിക്കുന്നതാണ്, ജന്മദിനാശംസകള്‍ ഭാവ്‌സ്, സംയുക്തവര്‍മയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'പുലിക്കുട്ടിക്ക് ജന്മദിനാശംസകള്‍' എന്നു പറഞ്ഞ ഗീതു മോഹന്‍ദാസ് നട്ടെല്ല് നിവര്‍ത്തി സധൈര്യം മുന്നോട്ട് എന്നും കുറിച്ചു.

സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2018 ജനുവരി 23-നായിരുന്നു കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം. വിവാഹശേഷം നവീനോപ്പം ബാംഗ്ലൂരിലാണ് ഭാവന താമസിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More