LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കി ദക്ഷിണാഫ്രിക്കന്‍ ദമ്പതികള്‍

ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികളെന്ന അപൂര്‍വ്വ നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ ദമ്പതികള്‍. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗോസിയാമേ തമാര സിത്തോള്‍ എന്ന മുപ്പത്തിയേഴുകാരിയാണ് പത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഏഴ് ആണ്‍കുട്ടികള്‍ക്കും മൂന്ന് പെണ്‍കുട്ടികളുമാണ് ഒറ്റ പ്രസവത്തില്‍ ദമ്പതികള്‍ക്കുണ്ടായത്. ഇരുവര്‍ക്കും നേരത്തെ ഇരട്ടക്കുട്ടികളുണ്ട്.  സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അമ്മയും മക്കളും സുഖമായിരിക്കുന്നു, താനിപ്പോള്‍ വളരെയധികം വികാരാധീനനും സന്തോഷവാനുമാണെന്ന് കുട്ടികളുടെ പിതാവ് ടെബോഗോ സോറ്റെസ്റ്റി മാധ്യമപ്രര്‍ത്തകരോട് പറഞ്ഞു. തന്റെ ഭാര്യയ്ക്ക് ആറ് കുട്ടികളുണ്ടാവുന്നുവെന്ന വാര്‍ത്ത ആദ്യം തനിക്ക് വിശ്വസിക്കാനായില്ല. വൈദ്യശാസ്ത്രപരമായി അസാധ്യമാണ് അതെന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ മെഡിക്കല്‍ രേഖകള്‍ കണ്ടതിനുശേഷമാണ് തനിക്ക് കാര്യങ്ങള്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് മാസവും ഏഴ് ദിവസവും ഗര്‍ഭിണിയായിരിക്കെയാണ് പ്രസവം. ഗര്‍ഭിണിയായപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ആറ് കുഞ്ഞുങ്ങളാണ് എന്നാണ്. പിന്നീട് നടന്ന സ്‌കാനിംഗില്‍ എട്ട് കുഞ്ഞുങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സിസേറിയന്‍ നടന്നപ്പോഴാണ് പത്ത് കുഞ്ഞുങ്ങളുണ്ടെന്ന് കണ്ടെത്തിയതെന്നാണ് കുഞ്ഞുങ്ങളുടെ അമ്മ പറയുന്നത്. മൊറോക്കോയില്‍ ഹാലിമ സിസെ എന്ന മാലിയന്‍ സ്ത്രീ ഒന്‍പത് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഗോസിയാമേ ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഭാരം കുറവായിരിക്കും മാത്രമല്ല കുട്ടികളുടെ മാതാവിന് ഇത്രയധികം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാനും സാധിക്കില്ല. അതിനാല്‍ കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷികുക എന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. സ്വാഭാവിക ഗര്‍ഭധാരണായിരുന്നുവെന്നാണ് ദമ്പതികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ഉറപ്പിക്കാവില്ലെന്നും ഡെയിലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരും വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


Contact the author

Web Desk

Recent Posts

Web Desk 2 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More