LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

120 പാമ്പ്, 80, ചിലന്തി., വീട്ടില്‍ സ്വന്തമായി മൃഗശാലയുളള മനുഷ്യന്‍

നമ്മളില്‍ മിക്കവരും വീടുകളില്‍ നമുക്ക് പ്രിയപ്പെട്ട മൃഗങ്ങളെ വളര്‍ത്തുന്നവരായിരിക്കും. നായ്ക്കളും, പൂച്ചകളും, മുയലുകളമെല്ലാം നാം വളര്‍ത്തുന്ന മൃഗങ്ങളിലുള്‍പ്പെടുമെങ്കിലും നമുക്കാര്‍ക്കും സ്വന്തമായി മൃഗശാലയുണ്ടാവാനിടയില്ല. എന്നാല്‍ ബ്രിട്ടനിലെ വെല്‍സില്‍ താമസിക്കുന്ന ജെറന്റ് ഹോപ്കിന്‍സിന് വീട്ടില്‍ തന്നെ സ്വന്തമായി മൃഗശാലയുണ്ട്. 120 ഇനം പാമ്പുകള്‍ 70 ഇനം ചിലന്തികള്‍, മുളളന്‍പന്നികള്‍, ബാള്‍ഡ് എലികള്‍, പല്ലികള്‍, കോഴികള്‍, തവളകള്‍ തുടങ്ങിയവരാണ് ജെറന്റിന്റെ വീട്ടിലെ അന്തേവാസികള്‍. ജീവികളെ കൂടാതെ സെലിബ്രിറ്റികളുടെ ഒപ്പിട്ട ചിത്രങ്ങളും അസ്ഥികൂടങ്ങളുമെല്ലാം നമുക്ക് ജെറന്റെ വീട്ടില്‍ കാണാന്‍ സാധിക്കും.

ജെറന്റ് ഹോപ്കിന്‍സ് അറിയപ്പെടുന്നതുതന്നെ സ്‌നേക്ക് മാന്‍ എന്നാണ്. വെല്‍സില്‍ ആരുടെയെങ്കിലും വീടുകളില്‍ പാമ്പുകളെ കണ്ടെത്തിയാല്‍ ഉടന്‍ വിളിക്കുക ജെറന്റിനെയാണ്. ജെറന്റ് പാമ്പിനെ പിടിക്കുന്നത് ടെവിലിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാറുമുണ്ട്. 1980-കളില്‍ ചാരിറ്റിയുടെ ഭാഗമായാണ് ജെറന്റ് വിഷമുളള മൃഗങ്ങളെ പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചത്. ആദ്യം തന്റെ സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്ന പാമ്പിനെ കടം വാങ്ങിയാണ് ജെറന്റ് പ്രദര്‍ശിപ്പിച്ചത്. പിന്നീട് കൂടുതല്‍ പാമ്പുകളെ ശേഖരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു.  അതുവഴി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം സമ്പാദിക്കുക്കാനും അദ്ദേഹത്തിന് സാധിച്ചു.


മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ ആയിരത്തിലധികം പാമ്പുകളുണ്ട് ജെറന്റിന്റെ വീട്ടില്‍. അവയെ പരിപാലിക്കുകയെന്നത് അത്ര എളുപ്പമുളള പണിയല്ലെന്നാണ് ജെറന്റ് പറയുന്നത്. അദ്ദേഹവും ഭാര്യയും ദിവസവും മണിക്കൂറുകളാണ് അവയെ നോക്കാനായി ചിലവഴിക്കുന്നത്. 'പാമ്പുകള്‍ എനിക്ക് പ്രിയപ്പെട്ടവയാണ്. വളരെ ബുദ്ധിയുളള ജീവികളാണവ. എല്ലാ മൃഗങ്ങളേയും പോറ്റാന്‍ വര്‍ഷം നല്ലൊരു തുക ചിലവ് വരും. ഞങ്ങള്‍ നേരത്തേയുണര്‍ന്ന് അവയ്ക്ക് ഭക്ഷണം കൊടുക്കും. ഞങ്ങള്‍ വീട്ടിലില്ലാത്തപ്പോള്‍ ജോലിക്കാരനുണ്ടാവും അവയെ പരിപാലിക്കാന്‍. എനിക്കിതെല്ലാം വളരെ ഇഷ്ടമാണ്. ആരാണ് വിരസമായ ജീവിതം ആഗ്രഹിക്കുക'- ജെറന്റ് ഹോപ്കിന്‍സ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More