LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടോയ്‌ലെറ്റ് വെളളം കുടിക്കാനായി നല്‍കുന്ന ഒരു റെസ്‌റ്റോറന്റ്

നിങ്ങളൊരു റെസ്‌റ്റോറന്റില്‍ പോയെന്നിരിക്കട്ടെ അവിടെ കുടിക്കാനായി നിങ്ങള്‍ക്ക് തരുന്നത് ടോയ്‌ലെറ്റില്‍ നിന്നെടുത്ത വെളളമാണെങ്കിലോ ? എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഇന്ത്യയില്‍ ഇത്തരമൊരു സംഭവമുണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ ബെല്‍ജിയത്തിലെ ഒരു റെസ്റ്റോറന്റില്‍ ടോയ്‌ലെറ്റില്‍ നിന്ന് എടുക്കുന്ന വെളളമാണ് അവിടെ വരുന്നവര്‍ക്ക് നല്‍കുന്നത്.

'ഗസ്റ്റ് ഇയോക്‌സ്' എന്നാണ് ഈ റെസ്‌റ്റോറന്റിന്റെ പേര്. എന്നാല്‍ ടോയ്‌ലെറ്റുകളില്‍ നിന്നെടുക്കുന്ന വെളളം നേരിട്ട് നല്‍കുകയല്ല, സിങ്കുകളില്‍ നിന്നും ടോയ്‌ലെറ്റുകളില്‍ നിന്നുമുള്ള മലിനജലം റീസൈക്കിള്‍ ചെയ്ത് കുടിവെളളമായാണ് ആളുകള്‍ക്ക് നല്‍കുന്നത്. ഈ വെളളത്തിന് നിറം മാറ്റമോ, ദുര്‍ഗന്ധമോ, മാശം രുചിയോ ഒന്നുംതന്നെ ഉണ്ടാവില്ല. അഞ്ച് ഘട്ടങ്ങളിലായുളള ശുദ്ധീകരണപ്രക്രിയയിലൂടെയാണ് വെള്ളം ശുദ്ധീകരിക്കുന്നത്. റീസൈക്കിള്‍ ചെയ്‌തെടുത്ത വെളളത്തില്‍ മിനറലുകളും മറ്റും ചേര്‍ത്താണ് അവിടെ വരുന്നവര്‍ക്ക് നല്‍കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതുകൊണ്ടുതന്നെ അത് ടോയ്‌ലെറ്റില്‍ നിന്നെടുത്ത വെളളമാണെന്ന് മനസ്സിലാക്കാനേ കഴിയില്ല. മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ ഇല്ലാതാക്കാനുമായി രൂപകല്‍പ്പന ചെയ്ത വിവിധ ഫില്‍ട്ടറുകള്‍, ഈ വെള്ളത്തെ ശുദ്ധീകരിക്കുന്ന പ്യൂരിഫയറുകളിലുണ്ട്. സൗജന്യ കുടിവെളളമായും ഐസ് ക്യൂബുകളായും കോഫിയിലും ബിയറിലും കലര്‍ത്തിയുമെല്ലാം ഈ റീസൈക്കിള്‍ ചെയ്ത വെളളം നല്‍കുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More