LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജംബോളിനയുടെ ഏകാന്തത അവസാനിച്ചു; ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട കരടി പുതുജീവിത്തിലേക്ക്

'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട കരടി' എന്നാണ് ജംബോളിന അറിയപ്പെടുന്നത്. അതിനുകാരണം അവള്‍ക്ക് കുടുംബമോ കൂട്ടുകാരോ ഒന്നും ഇല്ല എന്നതാണ്. 12 വര്‍ഷമായി ഉക്രെയിനിലെ സര്‍ക്കാര്‍ കൂടാരത്തിലായിരുന്നു ജംബോളിനയുടെ താമസം. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൃഗസംരക്ഷണ സംഘടനയായ ഫോര്‍ പൗസ് അവളെ രക്ഷപ്പെടുത്തി സ്വിറ്റ്‌സര്‍ലന്റിലെ ആരോസ പര്‍വ്വതനിരയിലെ ബിയര്‍ ലാന്റ് റിസര്‍വ്വിലേക്ക് കൊണ്ടുപോയി.

2009-ല്‍ ക്രിമിയയിലെ യാല്‍റ്റ മൃഗശാലയിലായിരുന്നു ജംബോളിനയുടെ ജനനം. ജനിച്ച് ഏതാനും ആഴ്ച്ചകള്‍ക്കുളളില്‍ മൃഗശാല അവളെ ഒരു സര്‍ക്കസ് കമ്പനിക്ക് വില്‍ക്കുകയായിരുന്നു. കഠിനമായ പരിശീലനമുറകളും പീഡനങ്ങളും സഹിച്ച് അവള്‍ ആ സര്‍ക്കസ് കൂടാരത്തില്‍ ജീവിച്ചു. മറ്റ് കരടികളോടൊപ്പമല്ലായിരുന്നു കമ്പനി ജംബോളിനയെ പാര്‍പ്പിച്ചിരുന്നത്. ചെറിയ ഒരു കൂട്ടിലായിരുന്നു അവളെ താമസിപ്പിച്ചിരുന്നത്.

കൊവിഡ് മഹാമാരിയാണ് ജംബോളിനയെ രക്ഷിച്ചതെന്ന് പറയാം കാരണം കൊവിഡ് മൂലം ജംബോളിനയുടെ സര്‍ക്കസ് കമ്പനി നഷ്ടത്തിലായി. ഇതോടെ അവളുട ഉടമസ്ഥന് അവളെ വില്‍ക്കേണ്ടതായി വന്നു. ഉടമ ഫോര്‍ പൗസുമായി ബന്ധപ്പെടുകയും  സംഘടനയുടെ പ്രവര്‍ത്തകര്‍ അവിടെയെത്തി അവളെ മോചിപ്പിക്കുകയുമായിരുന്നു. വളരെക്കാലം കൂട്ടില്‍ കഴിഞ്ഞിരുന്ന കരടിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. പര്‍വ്വതങ്ങളും അരുവികളും വനങ്ങളുമുളള ഏക്കറുകള്‍ പരന്നുകിടക്കുന്ന സങ്കേതത്തിലാണ് ജംബോളിന ഇപ്പോള്‍.

തന്റെ കൂടുവിട്ട് ആദ്യമായി പുറംലോകം കാണുന്നതിന്റെ ഭയവും സംശയവും ആകാംക്ഷയുമെല്ലാം ജംബോളിനയ്ക്കുണ്ട്. അത് സ്വാഭാവികമാണ്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമുളള അതിജീവന തന്ത്രമാണ് സംശയം എന്ന് ബിയര്‍ ലാന്റിന്റെ സയന്റിഫിക് ഡയറക്ടര്‍ ഡോ. ഹാന്‍സ് ഷ്മിഡ് പറഞ്ഞു. അവള്‍ സ്ഥലവുമായി പൊരുത്തപ്പെട്ടതിനുശേഷം സമാനരീതിയില്‍ രക്ഷപ്പെടുത്തിയ രണ്ട് കരടികളെക്കൂടെ ജംബോളിനയ്‌ക്കൊപ്പം വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 years ago
Viral Post

പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നൃത്തം ചെയ്തു; നടി മഞ്ജു വാര്യര്‍ക്ക് നന്ദി പറഞ്ഞ് കത്ത്‌

More
More
Viral Post

ഇനി തായ് എയർവേയ്‌സിൽ യാത്ര ചെയ്യില്ലെന്ന് നടി നസ്രിയ

More
More
Web Desk 3 years ago
Viral Post

കടല്‍ പല്ലിയുടെ ഫോസില്‍ കണ്ടെത്തി

More
More
Web Desk 3 years ago
Viral Post

സ്വാതന്ത്ര്യദിനത്തില്‍ താജ്മഹലിൽ ത്രിവർണം തെളിയില്ല -കാരണമിതാണ്

More
More
Web Desk 3 years ago
Viral Post

ആരാണ് അമൂല്‍ ഗേള്‍!!

More
More
Web Desk 3 years ago
Viral Post

ചാന്‍സ് ചോദിച്ച് മടുത്തു, അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോര്‍ഡിംഗ് സ്ഥാപിച്ച് യുവാവ്

More
More