കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എടുത്ത കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഫാറൂഖ് അബ്ദുള്ളയുടെ സ്വത്തുക്കള്‍ ഫെഡറല്‍ ഏജന്‍സി കണ്ടുകെട്ടിയത്. ഏകദേശം 12 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് മുന്‍മുഖ്യമന്ത്രിയില്‍ നിന്ന് താല്‍ക്കാലികമായി കണ്ടുകെട്ടിയത്.
ജമ്മുകാശ്മീരില്‍ 370-ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സേനയെ അയക്കുന്നു. 25000 സൈനികര്‍ ഉള്‍ക്കൊള്ളുന്ന 250 കമ്പനി കേന്ദ്രസേനയെ ആണ് ജമ്മുകാശ്മീരില്‍ വിന്യസിക്കുക
ജമ്മു കശ്മീര്‍ പാകിസ്താനൊപ്പം പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് 1947ല്‍ ആവാമായിരുന്നു. ആരും തടയുമായിരുന്നില്ല. പക്ഷേ ഞങ്ങളുടെ രാജ്യം മഹാത്മാഗാന്ധിയുടെ ഇന്ത്യയാണ്. ബിജെപിയുടെ ഇന്ത്യയല്ല- ഫാറൂഖ് അബ്ദുള്ള
മെഹ്ബൂബയെ എത്രകാലം തടങ്കലിൽ വയ്ക്കാനാണ് ഉദ്ദേശ്യമെന്ന് നാളേക്കകം വ്യക്തമാക്കണമെന്നു കഴിഞ്ഞ 29നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിരുന്നു. മെഹ്ബൂബയുടെ മകൾ ഇൽതിജയുടെ ഹേബിയസ് കോർപസ് ഹർജി നാളെ വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.
ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ മോദി തന്നെ വഞ്ചിച്ചു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയില്ലെന്നായിരുന്നു തനിക്ക് തോന്നിയത്. പക്ഷെ താന്‍ തെറ്റിദ്ധരിക്കപ്പെട്ടു.