താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി. മൂന്നാർ പെട്ടിമുടിയിൽ ദുരന്തത്തിൽ മരണം 43 ആയി. മൂന്നാം ദിവസത്തെ തിരച്ചിലിൽ ആറു മാസം പ്രായമായ കുട്ടിയുടേത് ഉൾപ്പെടെ 17 മൃതദേഹങ്ങൾ കണ്ടെടുത്തു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ പാറകൾ നീക്കം ചെയ്ത് 10 – 15 അടി താഴ്ചയിൽ മണ്ണു മാറ്റിയാണ് തിരച്ചിൽ നടത്തുന്നത്.
പരിസ്ഥിതിയ്ക്ക് കോട്ടംതട്ടാത്ത രീതിയിലായിരിക്കണം വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതെന്നും അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് മനുഷ്യന്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) രാത്രിയാണ് അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്.