പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഇവിടെ ഭരണകൂടവും മതവും ഒന്നായിരിക്കുന്നു. ഇത് അത്യന്തം അപകടകരമാണ്. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ്സിന് ബിജെപിയെ എത്തിക്കാന്‍ കഴിയുന്നില്ല.
ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി.
പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്. പൊലീസ് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. തൃശ്ശൂരിൽ നിന്ന് ബൽജിയൻ മലിനോയിസ്, ലാബ്രഡോർ എന്നീ ഇനത്തിൽ പെട്ട നായ്ക്കളെ ഇതിനായി ഇടുക്കിയിലേക്ക് അയച്ചിരുന്നു.
ജില്ലയുടെ പല ഭാഗങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാണ്. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടാകാം. ഇതാണ് ഇടുക്കിയിലുണ്ടായതെന്നും ജാഗ്രതയുടെ കാര്യത്തില്‍ ഇത് നമുക്ക് പാഠമാകണമെന്നും മന്ത്രി പറഞ്ഞു.
ലയങ്ങളില്‍ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളില്‍ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേര്‍ന്നതായി സംശയിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തില്‍ ആളുകള്‍ ഒലിച്ചു പോയെന്നും സംശയം നിലനില്‍ക്കുന്നു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം സെക്രട്ടറി ഓഫീസിൽ ഹാജരാകാതിരിക്കുകയും ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഇതുമൂലം പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ യഥാസമയം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല.