രാവിലെ 08.30 മുതൽ 10.30 വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ് ടു ക്ലാസുകൾ ഇനി രാവിലെ 8 മണി മുതൽ 10 മണി വരെ ആയിരിക്കും. അംഗനവാടി കുട്ടികൾക്ക് വനിതാശിശു വികസന വകുപ്പും കൈറ്റും ചേർന്ന് നിർമിക്കുന്ന ‘കിളിക്കൊഞ്ചൽ’ ക്ലാസുകൾ തിങ്കളാഴ്ച മുതൽ രാവിലെ 10 മണിയ്ക്ക് ആയിരിക്കും.
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇതില്‍ 164 കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ബാക്കിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയും ചെയ്യുന്നു.
ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ പ്രവര്‍ത്തനസജ്ജമായ 102 കുടുംബോരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്
ഇത്തവണ ഒന്നാം സമ്മാനം പോലെ ആകര്‍ഷകമാണ് രണ്ടും മൂന്നും നാലും സമ്മാനങ്ങളും. രണ്ടാം സമ്മാനമായി ഒരു കോടിരൂപ വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും
പദ്ധതി ചിലവ് 1,000 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശറോഡുകൾക്കായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്