മാസ്‌കുകളുടെ ഉപയോഗത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം. നനഞ്ഞ മാസ്‌കുകൾ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്‌കുകൾ മാറ്റിവക്കുന്നതും നന്നല്ല. പുറത്തു പോകുമ്പോൾ കൂടുതൽ മാസ്‌കുകൾ കയ്യിൽ കരുതുന്നത് നല്ലതാണ്.
നിലവിൽ വീട് ഇല്ലാത്തവരും സ്വന്തമായി വീട് നിർമ്മിക്കാൻ ശേഷിയില്ലാത്തവരുമായ കുടുംബങ്ങളെ മാത്രമാണ് ലൈഫ് മിഷനിലൂടെ പരിഗണിക്കുന്നത്. മാർഗ്ഗരേഖയിൽ പരാമർശിക്കുന്ന ഏഴ് അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങളുടെ കുടുംബത്തിന് അപേക്ഷിക്കാൻ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കിയിട്ടേ അപേക്ഷ സമർപ്പിക്കാവൂ.
ശിവശങ്കറും സ്വപ്നയും സെക്രട്ടേറിയറ്റിന് സമീപം വാടകയ്ക്കെടുത്ത ഫ്ലാറ്റ്, സമീപത്തെ ഹോട്ടല്‍, അമ്പലമുക്കിലുള്ള സ്വപ്‌നയുടെ ഫ്‌ളാറ്റ്, നെടുമങ്ങാടുള്ള സന്ദീപിന്റെ വീട് എന്നിവിടങ്ങളിലാണ് റമീസിനെ എത്തിച്ചത്. കേസിന്റെ മുഖ്യകണ്ണിയാണ് ഇയാള്‍.
ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അനുമാനിക്കുന്നു. ന്യൂനമർദ്ദം രൂപപ്പെട്ടാൽ കേരളത്തിൽ കാലവർഷം ശക്തമാകും. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.