LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

അശോക് ഗെഹ്ലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരണമെന്ന് നിര്‍ദേശവുമായി സോണിയാ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാണ് അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടത്

More
More
National Desk 3 years ago
National

രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം- അശോക് ഗെഹ്ലോട്ട്

രാഹുല്‍ ഗാന്ധി അധ്യക്ഷനായില്ലെങ്കില്‍ രാജ്യത്തെ കോണ്‍ഗ്രസുകാര്‍ നിരാശരാകും. പലരും വീട്ടിലിരിക്കും. അത് പാര്‍ട്ടിയെ തളര്‍ത്തും. രാജ്യത്തെ സാധാരണ ജനങ്ങളുടെ വികാരം മനസിലാക്കി അധ്യക്ഷ പദവി അദ്ദേഹം സ്വയം സ്വീകരിക്കണം

More
More
National Desk 3 years ago
National

പുലിയിറങ്ങി; കര്‍ണാടകയില്‍ 22 സ്‌കൂളുകള്‍ക്ക് അവധി

ഇന്ന് പുലര്‍ച്ചെയാണ് ഗോള്‍ഫ് ഗ്രൗണ്ടിനുസമീപത്ത് ക്ലബ് റോഡില്‍ പുളളിപ്പുലിയെ കണ്ടത്. സ്വകാര്യ ബസ് ഡ്രൈവറാണ് പുലിയുടെ വീഡിയോ പകര്‍ത്തിയത്

More
More
National Desk 3 years ago
National

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സഞ്ജയ്‌ റാവത്തിന്‍റെ കസ്റ്റഡി കാലാവധി നീട്ടി

പഴക്കമുള്ള പത്രചൗള്‍ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റൗത്തിനെ അറസ്റ്റ് ചെയ്തത്. കേസില്‍ സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വര്‍ഷയുടെ അക്കൗണ്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 11.15 കോടി രൂപ കണ്ടെത്തിയെന്നാണ് ഇ ഡിയുടെ വാദം.

More
More
National Desk 3 years ago
National

ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ടീസ്റ്റ സെതല്‍വാദിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.

More
More
National news 3 years ago
National

ബിജെപിയില്‍ ചേര്‍ന്നാല്‍ എല്ലാ കേസുകളും ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചു - മനീഷ് സിസോദിയ

തന്നെ കൊന്നാലും ബിജെപിയിലേക്ക് പോകില്ലെന്ന് സിസോദിയ പറഞ്ഞു. തനിക്കെതിരെ ചുമത്തിയ കേസുകള്‍ വ്യാജമാണ്. ഈ അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ല. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എത്ര വേട്ടയാടിയാലും അവസാനം സത്യം വിജയിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും താനും ഇന്ന് ഗുജറാത്തിലേക്ക് പോകും. ഗുജറാത്തില്‍ ഡല്‍ഹി മോഡല്‍ നടപ്പിലാക്കാനാണ് എ എ പി ഉദ്ദേശിക്കുന്നത്. ഗുജറാത്തിന്‍റെ മുഖം മാറ്റാനാണ് എ എ പി ശ്രമിക്കുന്നതെന്നും' മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.

More
More
National Desk 3 years ago
National

ഗുജറാത്തില്‍ മയക്കുമരുന്ന് മാഫിയകളെ ഉണ്ടാക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ആരാണ്, നരേന്ദ്രമോദി ഉത്തരം പറയണം- രാഹുല്‍ ഗാന്ധി

കേന്ദ്രത്തിലും ഗുജറാത്തിലും അധികാരത്തിലിരിക്കുന്നവരില്‍ ആരാണ് മാഫിയ സുഹൃത്തുക്കളെ സംരക്ഷിക്കുന്നത്? പ്രധാനമന്ത്രീ, നിങ്ങള്‍ എത്രനാള്‍ മൗനം പാലിക്കും? നിങ്ങള്‍ക്കൊരിക്കല്‍ ഉത്തരം പറയേണ്ടിവരും"- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു

More
More
National Desk 3 years ago
National

കോൺഗ്രസ് ഗാന്ധിമാർക്കപ്പുറം ചിന്തിക്കണം - ആനന്ദ് ശര്‍മ

പാര്‍ട്ടിയുടെ ചരിത്രത്തെ പരിഹസിക്കുന്ന നിലപാടുകള്‍ നേതാക്കള്‍ സ്വീകരിക്കരുത്. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പേരുകള്‍ മാത്രം പരിഗണിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആനന്ദ് ശര്‍മ എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

More
More
National Desk 3 years ago
National

നിതീഷ് കുമാര്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും- തേജസ്വി യാദവ്

പണത്തിന്റെയും അധികാരത്തിന്റെയും മാധ്യമങ്ങളുടെയുമെല്ലാം പിന്‍ബലത്തില്‍ ഇന്ത്യയില്‍നിന്ന് എല്ലാ വൈവിധ്യങ്ങളെയും തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്ത ബിജെപി രാജ്യത്തിന് ഭീഷണിയാണ്. ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

More
More
National Desk 3 years ago
National

നെയ്യില്‍ മായം; പതഞ്ജലിക്കെതിരെ നിയമ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഉത്തരാഖണ്ഡിലെ തെഹ് രിയിലെ ഒരു പലചരക്കുകടയില്‍നിന്ന് എടുത്ത സാമ്പിളും പരിശോധനയ്ക്കായി ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു.

More
More
National Desk 3 years ago
National

കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് രാഹുല്‍ ഗാന്ധി; പ്രതിസന്ധിയിലായി നേതൃത്വം

അധ്യക്ഷ പദവിയിലേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധിയുറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രിയങ്കാ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. അശോക്‌ ഗെഹ്ലോട്ടിനെ തെരഞ്ഞെടുത്താല്‍ 1998ന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു നേതാവ് പാര്‍ട്ടി അധ്യക്ഷ പദവിയിലെത്തും

More
More
National Desk 3 years ago
National

ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവര്‍ക്ക് മാലചാര്‍ത്തുന്നതിനുകാരണം അവളുടെ മതമാണ്- അരുന്ധതി റോയ്

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിലാണ് പ്രതികളെ മോചിപ്പിച്ചത്.

More
More