പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും ബിജെപി ദേശിയ നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഇരുനേതാക്കളുടെയും കൂടിക്കാഴ്ച കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
വേര്‍പിരിഞ്ഞ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മകന് 18 വയസ്സ് പൂര്‍ത്തിയാവുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരേയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവിശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിച്ച കോടതി വിദ്യാഭ്യാസ ചെലവ് വഹിക്കുന്നതിന് മകന്‍റെ പ്രായപൂര്‍ത്തി ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി.
അജയ് മിശ്ര കേന്ദ്ര മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുകേസില്‍ കേന്ദ്ര മന്ത്രിയുടെ മകനാണ് പ്രതിയെന്നതിനാല്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്താവാന്‍ ആശിഷ് മിശ്ര രാജിവേച്ചെ തീരുവെന്നും, സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്നും, കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും, കോണ്‍ഗ്രസ് സംഘത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ദളിത് ആക്ടിവിസ്റ്റ് രാജൻ കൽസനാണ് കഴിഞ്ഞ വർഷം യുവരാജ് സിംഗിനെതിരെ പരാതി നൽകിയത്. താരത്തിന്‍റെ പരാമർശങ്ങൾ മനപൂർവ്വമാണെന്നും ദളിത് സമൂഹത്തെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് രാജൻ ആരോപിച്ചിരിക്കുന്നത്.
അവിഹിത സ്വത്ത് സമ്പാദനക്കേസില്‍ ഏറ്റവും ഒടുവില്‍ ജയില്‍ മോചിതനാകുന്ന വ്യക്തിയാണ് സുധാകരന്‍. ശശികലക്ക് പുറമേ ബന്ധുവായ ഇളവരശിയും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കൂടാതെ 10 കോടി രൂപ വീതം ഇവര്‍ പിഴയടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിഴ അടക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ സുധാകരന്‍ ഒരു വര്‍ഷം കൂടെ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സമാനമനസുള്ളവരുമായി സഖ്യത്തിന് തയ്യാറാണ്. സംസ്ഥാനത്ത് പുതിയതായി ചില പാര്‍ട്ടികള്‍ ഉദയം ചെയ്തിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് ഭരണമുറപ്പിക്കാന്‍ സാധിക്കും. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി അടക്കം ഗോവയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന
കഴിഞ്ഞ ദിവസമാണ് ബി എസ് എഫിന്‍റെ അധികാരപരിധിയുയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ പശ്ചിമ ബംഗാള്‍, പഞ്ചാബ് സര്‍ക്കാരുകള്‍ രംഗത്തിയിരുന്നു. അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായാണ് വര്‍ധിപ്പിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നാണ് ഇരു സംസ്ഥാനങ്ങളുടെയും ആരോപണം
മാനസികമായി വളരെ വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇങ്ങനെയൊരു അവസ്ഥയിലാണ് കേന്ദ്രമന്ത്രി അഛനെ സന്ദര്‍ശിക്കാന്‍ ഫോട്ടോഗ്രാഫറെ കൂട്ടിവരുന്നത്. ഇതിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഫോട്ടോയെടുക്കാനുള്ള സാഹചര്യത്തിലല്ല അദ്ദേഹം ഇപ്പോള്‍ ഉള്ളത്.
അനധികൃത സ്വത്ത് കേസിൽ നാല് വർഷത്തെ തടവിന് ശേഷം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ശശികലയുടെ ആദ്യ സന്ദര്‍ശനമാണിത്. അനധികൃതസ്വത്ത് സമ്പാദന കേസില്‍ ജയിലിലാകുന്നതിന് മുമ്പാണ് ജയ സമരാകത്തില്‍ ശശികല ഒടുവിലെത്തിയിരുന്നത്.
സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാങ്കുകളില്‍ ഒരു വിഭാഗമാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. അതിക്രൂരമായ ഈ കൊലപാതകത്തെ അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ട ലഖ്ബീറിനോ കൊലപാതകം നടത്തിയ നിഹാങ് ഗ്രൂപ്പിനോ സംയുക്ത കിസാന്‍ മോര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്നു രാവിലെ ചേര്‍ന്ന യോഗത്തിനു ശേഷം സമര സമിതി നേതാക്കള്‍ പറഞ്ഞു.