ആദ്യമായിട്ടാണ് ഈ പ്രദേശങ്ങളില്‍ ടൈറ്റനോസോറിയന്‍ വംശത്തില്‍പെട്ട സൗരോപോട് ദിനോസറുകളുടെ അസ്ഥികൂടം കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ വ്യകതമാക്കി.നീളമുള്ള കഴുത്തുകള്‍, നീളമുള്ള വാല്‍, ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തല, നീളമുള്ള കാലുകള്‍ എന്നിവയാണ് ഈ വിഭാഗത്തിന്‍റെ പ്രത്യേകത. കരയില്‍ ഇതുവരെ ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിപ്പമേറിയ ജീവികള്‍ ഈ ഇനത്തിലാണ് ഉള്‍പ്പെടുന്നത്.
1979- 80 കാലഘട്ടത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺസിങ്ങിന്‍റെ മകനാണ് അജിത് സിങ്. യുപിയിലെ ഭാഗ്പത്തിനെ പ്രതിനിധികരിച്ച് 7 തവണ ലോക്സഭയില്‍ തന്‍റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അജിത് സിങിന് സാധിച്ചു.
ലോകത്ത് കഴിഞ്ഞ ഒരാഴ്ച്ച മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 57 ലക്ഷം പുതിയ കൊവിഡ് കേസുകളും, 93,000 മരണവുമാണ്. ഇതില്‍ 26 ലക്ഷത്തില്‍ അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഇതേ സമയം കുറഞ്ഞ കാലയളവില്‍ ഇന്ത്യയില്‍ രോഗവ്യാപനം 20% ആയി ഉയര്‍ന്നു. മരണസംഖ്യ 23,231 ആയി.
തൃണമൂല്‍ കോണ്‍ഗ്രസിലെ 34 ശതമാനവും, ഭാരതിയ ജനത പാര്‍ട്ടിയിലെ 51 ശതമാനവും എംഎല്‍എമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 294 നിയോജകമണ്ഡലങ്ങളില്‍ 292 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജംഗിപൂർ, സാംസർഗഞ്ച് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പോളിംഗ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചിരുന്നു.
കേരളത്തിലെ വാക്സിൻ ഉപയോഗത്തെ കുറിച്ചായിരുന്നു പിണറായി വിജയന്റെ ട്വീറ്റ്. 73,38,860 ഡോസ് വാക്‌സിനാണ് കേരളത്തിന് ലഭിച്ചത്. ഇവ മുഴുവന്‍ ഉപയോഗിച്ചു. പത്ത് ഡോസ് അടങ്ങിയ ഓരോ വാക്‌സിന്‍ വയലിനകത്തും വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും
സംവരണം 50% അധികമാവുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ ഭരണഘടന അഞ്ചംഗ ബഞ്ച് വ്യകതമാക്കി. പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
ഓക്‌സിജന്‍ സംഭരണവും വിതരണവും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വമുളളവര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം ചെയ്യാതിരിക്കുന്നതുമൂലം കൊവിഡ് രോഗികള്‍ മരണപ്പെടുന്നത് ക്രിമിനല്‍ നടപടിയാണെന്നും ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഈ പദ്ധതി വഴി ഹോസ്പിറ്റലുകള്‍, വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവരെ സഹായിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. അത് വഴി രോഗികള്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു. പ്രത്യേക കൊവിഡ് പദ്ധതിയായാണ് പണം അനുവദിക്കുക.