നേരത്തെ ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. ക്രമസമാധാന നിലയെ കുറിച്ച് ഗവർണർ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് നല്‍കാത്ത സാഹചര്യത്തിലായിരുന്നു നടപടി. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഗവർണറെ കാണേണ്ടതില്ല എന്നതായിരുന്നു ചീഫ് സെക്രട്ടറിയുടെ നില
അതേസമയം പശ്ചിമബംഗാളിലെ അക്രമങ്ങളിൽ മുഖ്യമന്ത്രി മമതാ ബാനർജി സർക്കാരിനെതിരെ ഗവർണർ രംഗത്തുവന്നു. സംസ്ഥാനത്ത് വൻ പ്രതിസന്ധിയാണെന്ന് ഗവർണർ ജഗ്ദീപ് ധൻകർ പറഞ്ഞു. അക്രമം നിയന്ത്രിക്കാനായില്ലെന്നും സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും ഗവർണർ പരസ്യമായി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിൽ കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാനോ ഗവർണ്ണർക്ക് വിശദീകരണം നൽകാനോ ചീഫ് സെക്രട്ടറി തയ്യാറായില്ല.
ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് സുശീല്‍ കുമാര്‍, അജയ്, പ്രിന്‍സ്, സാഗര്‍ കുമാര്‍, സോനു, അമിത് എന്നിവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.
കേന്ദ്രം വൻതോതിൽ ഓർഡർ നൽകുന്നത്കൊണ്ടാണ് കുറഞ്ഞ വിലയിൽ വാക്സിൻ ലഭിക്കുന്നത്. സംസ്ഥാന ക്വാട്ടയിൽ പകുതി സ്വകാര്യ ആശുപത്രികൾക്ക് നൽകും. വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. സംസ്ഥാന സര്‍ക്കാരുകള്‍, ആരോഗ്യ വിദഗ്ധർ , വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് വാക്സിന്‍ നയം രൂപീകരിച്ചത്. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ്വാക്സിൻ നയം കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം പദ്ധതികള്‍ ഉപേക്ഷിച്ച് രാജ്യത്തിന്റെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തിൽ ഡൽഹിയിൽ ലോക്ഡൗൺ കാലാവധി നീട്ടി. 7 ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടിയത്. ഈ മാസം 17 വരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണം തുടരും.
ഇന്ത്യയിലെ കൊവിഡ് വ്യാപനം ലോകത്തിനു തന്നെ ഭീഷണിയാണെന്ന് യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ പരമാവധി രാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കണമെന്നും യുനിസെഫ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് പല ദരിദ്ര രാജ്യങ്ങളും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്യുന്നുണ്ട. നേരത്തേ പാക്കിസ്ഥാന്‍, റുവാണ്ട, കോംഗോ തുടങ്ങിയ അവികസിത രാജ്യങ്ങളാണ് മറ്റു രാജ്യങ്ങളുടെ സഹായം സ്വീകരിച്ചിരുന്നത്