2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ചാണ് ഇരകള്‍ക്കൊപ്പം നിന്ന ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ടീസ്റ്റ സെതൽവാദിനെ ചോദ്യം ചെയ്യുന്നത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബിനീഷ് കൊടിയേരിയുടെ കേസ് പോലെ അല്ല വിജയ് ബാബുവിന്‍റേത്. ബിനീഷ് കൊടിയേരിയെ പുറത്താക്കാൻ തീരുമാനിച്ച യോഗത്തിൽ താനുണ്ടായിരുന്നില്ല. ആരോപണങ്ങളിലേക്ക് ജഗതി ശ്രീകുമാറിനെ വലിച്ചിഴച്ചത് ശരിയായില്ല. കോടതി ജഗതി ശ്രീകുമാറിനെ കുറ്റ വിമുക്തനാക്കിയതാണ്. ഇടവേള ബാബുവിനെ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇരുത്തിയത് ഞാനാണ്
ഒരു മതവും മനുഷ്യരാശിക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ച് ഇസ്ലാം മതത്തില്‍ സമാധാനത്തിന്റെ ഉറവിടങ്ങളായി പ്രവര്‍ത്തിക്കണമെന്നാണ് പറയുന്നത്.
ശിവസേനയുടെ നീക്കത്തിനെതിരെ വിമത എം എല്‍ എമാരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നിയമ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നിര്‍ദ്ദേശിക്കാന്‍ ഗവർണ്ണർക്ക് അവകാശമുണ്ടെന്നാണ് വിമത എം എല്‍ എമാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ നാളെയാണ് വിശ്വാസ വോട്ടെടുപ്പ്
ലോകമെമ്പാടുമുളള ഏതൊരു രാജ്യത്തും ജനങ്ങളെ സ്വതന്ത്ര്യമായി അഭിപ്രായം പറയാന്‍ അനുവദിക്കുക എന്നത് വളരെ പ്രധാനമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭയപ്പെടാതെ, ഭീഷണികളില്ലാതെ അവരുടെ അഭിപ്രായങ്ങള്‍ പറയാനുളള സ്വാതന്ത്ര്യമുണ്ടാകണം
അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ആദ്യം മുതല്‍ ശക്തമായി രംഗത്തെത്തിയിരുന്നു. അഗ്നിപഥ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സത്യാഗ്രഹത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മനീഷ് തിവാരിയുടെ പ്രതികരണം
വിമത എം എല്‍ എമാരുടെ ഭീഷണിക്ക് മുന്‍പില്‍ വഴങ്ങേണ്ടതില്ലെന്നും വിശ്വാസ വോട്ടെടുപ്പിനെ നേരിടാമെന്നുമാണ് കോണ്‍ഗ്രസും എന്‍ സി പിയും തീരുമാനിച്ചിരിക്കുന്നത്. കൃത്യമായ മാര്‍ഗത്തിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കുമെന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. അസമില്‍ ഇരുന്ന് രാഷ്ട്രീയം കളിക്കാതെ മഹാരാഷ്ട്രയിലേക്ക് വന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ വിമത എം എല്‍ എമാര്‍ തയ്യാറാകണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.
പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചതിന് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീട് പൊളിച്ചുനീക്കിയത്. ഉത്തര്‍ പ്രദേശില്‍ നടന്ന പ്രതിഷേധത്തിന്‍റെ സൂത്രധാരനാണ് ജാവേദ് മുഹമ്മദെന്ന് പറഞ്ഞാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.