Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.
രൺബീർ കപൂർ–അമിതാഭ് ബച്ചൻ–ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളായി ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. ഒരു ഫാന്റസി ത്രില്ലറായാണ് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' ഒരുക്കിയിരിക്കുന്നത്. അമാനുഷിക ശക്തികളും മനുഷ്യം തമ്മിലുള്ള പോരാട്ടമാണ് സിനിമയുടെ പ്രമേയം. ശിവ എന്ന എന്ന കഥാപാത്രമായി റണ്‍ബീറും ഇഷയായി ആലിയയുമായാണ് ചിത്രത്തില്‍ വേഷമിടുന്നത്.
2020 ജൂണ്‍ പതിനാലിലാണ് സുശാന്ത് സിംഗ് രജ്പുതിനെ മുംബൈ ബാന്ദ്രയിലെ അപാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍
'ആരൊക്കെയാണ് അതിന്റെ പിന്നില്‍ എന്ന് എനിക്ക് അറിയില്ല. എന്റെ പത്ത്-ഇരുപത് സിനിമകള്‍ കാന്‍സല്‍ ആയിപ്പോയി. അങ്ങനെ ഞാന്‍ അമേരിക്കയില്‍ പോയി. കല്യാണം കഴിച്ച് അവിടെ ജീവിതം തുടങ്ങി. ഇടക്കു വന്നു തമിഴ്, തെലുഗു സിനിമകള്‍ ചെയ്യും. ഇവിടെ കണ്ണടച്ചാല്‍ ശവമടക്ക് നടത്തുന്ന ആള്ക്കാര് ആണ്. ഇടക്ക് ഞാന്‍ തിരിച്ചുവന്ന് ഇടുക്കി ഗോള്‍ഡ്, ഗ്രാൻഡ് മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ ചെയ്തു. എന്നാല്‍ എല്ലാം പോസിറ്റിവ് ആയി കാണുന്ന ആളാണ് ഞാന്‍' എന്നും ബാബു ആന്‍റണി പറഞ്ഞു.
പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിനെക്കൂടാതെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ രമ്യാ നമ്പീശന്‍, ശില്‍പ്പാ ബാല, സയനോര, മൃദുലാ മുരളി, സംയുക്താ വര്‍മ്മ മീരാ ജാസ്മിന്‍, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, ജയസൂര്യ തുടങ്ങിയവരും സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്
ഞാന്‍ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം സിനിമകള്‍ ചെയ്യാറുണ്ട്. ഒരുപാട് ഹിന്ദി സിനിമകള്‍ ഉപേക്ഷിച്ച് തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്തിനായിരുന്നു ആ തീരുമാനമെന്ന് പലരും ചോദിച്ചിട്ടുണ്ട്
പഞ്ചിങ് പാഡില്‍ കഠിനമായി വ്യായാമം ചെയ്യുന്ന ഭാവനയുടെ ദൃശ്യങ്ങളാണ് ടീസറില്‍ ഉള്ളത്. പോരാട്ടത്തിന്‍റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനവും ചിത്രം നല്‍കുന്നു. മൈക്രോ ചെക്ക് ആണ് നിർമാതാക്കൾ. ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നും ചിത്രത്തിന്‍റെ വര്‍ക്കുകള്‍ എല്ലാം പൂര്‍ത്തിയായെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
സിനിമയുടെ കഥയുമായി സമീപിക്കുന്നവര്‍ സ്ത്രീപ്രാധാന്യമുളള കഥാപാത്രമാണെന്ന് ആദ്യമേ പറഞ്ഞുവെയ്ക്കും. അപ്പോള്‍ ഞാന്‍ പറയും അതിനിവിടെ പ്രസക്തിയില്ലാ എന്ന്. ഫീമെയില്‍ ഓറിയെന്റഡ് എന്ന് കേട്ടാല്‍ എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നും എന്ന് വിചാരിക്കുന്നവര്‍ ഇപ്പോഴുമുണ്ട്