മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യമാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് ബാബുവിനെ വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബു ട്രക്കിംഗ് ആരംഭിച്ചത്
ബജറ്റിന്മേലുള്ള പൊതുചർച്ച പൂർത്തിയാക്കി വോട്ട് ഓൺ അക്കൗണ്ടും പാസാക്കി പിരിയാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി18 ന് ഗവർണറുടെ നയപ്രഖ്യാപനം, 21ന് പി.ടി.തോമസിന് ചരമോപചാരം, 22 മുതൽ 24 വരെ നന്ദിപ്രമേയ ചർച്ച ഇങ്ങനെയാണ് നിലവിലെ തീരുമാനം.
അതേസമയം, സ്കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ രൂക്ഷവിമര്‍ശനുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. വസ്ത്രധാരണം സ്ത്രീകളുടെ അവകാശമാണ്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്നതുമാണ്.
സംഭവം വിവാദമായതിനുപിന്നാലെ മന്ത്രി കെ രാധാകൃഷ്ന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമായി സംസാരിച്ചിരുന്നു. നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുളള പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനുളള നടപടികളെടുക്കുമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം ഇന്ത്യയില്‍ സാധാരണ സംഭവമായി മാറിയെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളളയും പറഞ്ഞു. രാജ്യമിപ്പോള്‍ വൈവിധ്യം ആഘോഷിക്കപ്പെടാത്ത ഇടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കൊക്കെ ഇത്ര ധൈര്യം എവിടുന്നാണ് കിട്ടുന്നത്
ഒരു ടീം മുകൾ ഭാഗത്തുനിന്നും മറ്റൊരു ടീം താഴ്ഭാഗത്തു നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്. ഡ്രോൺ ദൃശ്യങ്ങൾ എടുത്ത് രക്ഷാ ദൗത്യം നിർവഹിക്കുന്നവർക്ക് നൽകി വരുന്നുണ്ട്. മലകയറ്റത്തിൽ വിദഗ്ദരായ 20 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘവും മലയുടെ മുകളിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.
'നിങ്ങള്‍ എന്റെ മുത്തച്ഛനെയോ കോണ്‍ഗ്രസിനെയോ എത്രതന്നെ ആക്രമിച്ചാലും കുഴപ്പമില്ല. നിങ്ങളുടെ ജോലി ചെയ്യുക. എന്റെ മുത്തച്ഛന്‍ അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ഈ രാജ്യത്തിനായി സമര്‍പ്പിച്ചയാളാണ്. നെഹ്രുവിന് ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.
ഈ യുവാക്കള്‍ക്ക് എത്ര ധൈര്യമുണ്ട്. ഒറ്റയ്ക്കുവരുന്ന ഒരു യുവതിയെ ഉന്നംവെക്കുന്ന അവര്‍ എത്രമാത്രം ആഭാസന്മാരായിരിക്കും. ഇന്ന് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം മുഖ്യധാരയിലെത്തുകയും സാധാരണവല്‍കരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.
അതേസമയം, സംഭവത്തെ കൂടുതല്‍ വിവാദത്തിലേക്ക് കൊണ്ടുപോകേണ്ടെന്ന നിലപാടാണ് മുരുകന്‍ കാട്ടാക്കട സ്വീകരിച്ചിരിക്കുന്നത്. തന്‍റെ എസ് എസ് എല്‍ സി ബുക്കിലെ പേര് ആര്‍ മുരുകന്‍ നായര്‍ എന്നാണ്. പോസ്റ്ററുണ്ടാക്കിയവര്‍ ഔദ്യോഗിക രേഖയിലെ പേര് അതുപോലെ ഉപയോഗിക്കുകയാണുണ്ടായത്. തെറ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍