മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കെ- റെയില്‍ പദ്ധതിയെക്കുറിച്ച് പഠിക്കാതെ എതിര്‍ക്കാന്‍ സാധിക്കില്ലെന്നും നിവേദനത്തില്‍ ഒപ്പുവെച്ചില്ലെന്ന് കരുതി ഇടതുപക്ഷ സര്‍ക്കാരിന്‍റെ പുതിയ പ്രോജക്ടിനെ അംഗീകരിക്കുന്നു എന്ന അര്‍ഥമില്ലെന്നും ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കെ റെയില്‍ പോലുള്ള വലിയ തുക മുടക്കിയുള്ള പദ്ധതിയെക്കുറിച്ച്
2007ൽ യു പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ബഹുജൻ കിസാൻ ദൾ സ്ഥാനാര്‍ത്തിയായി രാകേഷ് ടികായത്ത് മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആറാം സ്ഥാനത്തായിരുന്നു രാകേഷ് ടികായത്. 2014ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർത്ഥിയായും ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു.
1978-ലാണ് സ്ത്രീകളുടെ വിവാഹപ്രായം 15-ൽ നിന്ന് 18 ആക്കി ഉയർത്തിയത്. അന്ന് നിലനിന്നിരുന്ന ശാരദാ ആക്ട് ഭേദഗതി ചെയ്തായിരുന്നു ഇത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും
ഒന്നാംവര്‍ഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരക്കാര്‍ മുന്‍പോട്ട് വെച്ച ഒരു ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന് സാധ്യമാവുന്ന നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ വിവിധ മതസംഘടനകളും എം എസ് എഫ് തുടങ്ങിയ വി൯ദ്യാഭ്യാസ സ്ഥാപനങ്ങളും രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാകിയിരിക്കുന്നത്.
എ രാജയെ തോല്‍പ്പിക്കാന്‍ ശമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇപ്പോള്‍ എസ് രാജേന്ദ്രന്‍ പാര്‍ട്ടി അന്വേഷണം നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. ഇത് പരാമര്‍ശിച്ചുകൊണ്ടാണ് മറയൂര്‍ ഏരിയാ സമ്മേളനത്തില്‍ മുന്‍ മന്ത്രി എം എം മണി രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചത്.
വീട്ടുകാര്‍ തനിക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്‍റെ കയ്യില്‍ ആണെന്നും അത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനി സ്ത്രീധന ഓഫീസര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വീട്ടുകാര്‍ നല്‍കിയ 55 പവന്‍ സ്വര്‍ണം തിരികെ നല്‍കണമെന്ന് കാണിച്ച് സ്ത്രീധന ഓഫീസര്‍ ഉത്തരവിറക്കുകയും ചെയ്തു.
വിസി നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ല എന്ന് ജസ്റ്റിസ് അമിത് റാവലിന്റേ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രായപരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഈ മാസം 2 ന് വാദം കേട്ട കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സാര്‍വത്രിക വാക്സിനേഷന്‍ നടപ്പാക്കിയിട്ടും മരണനിരക്ക് ഭയാനകമായ തോതിൽ ഉയരുന്നത് അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ 11 ആഴ്‌ചകള്‍ക്കുള്ളില്‍ മാത്രം ഒരു ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒന്നാം തരംഗത്തിലെ മരണനിരക്കു മാറ്റിനിര്‍ത്തി നോക്കിയാല്‍ ആശങ്കാജനകമായ സാഹചര്യമാണിത്
രാജ്യസഭാ പിമാരുടെ സസ്‌പെൻഷൻ മുതൽ പ്രതിപക്ഷ ഐക്യം ഉയർത്താനുള്ള ശ്രമങ്ങൾവരെയുള്ള വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തി. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ യോഗം ചേരാന്‍ തീരുമാനിച്ചുകൊണ്ടാണ് യോഗം അവസാനിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക തലത്തില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനാണ് യോഗം ഊന്നല്‍ നല്‍കിയത്.
പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാരാണ് നിവേദനത്തിൽ ഒപ്പിട്ടത്. നിവേദനം നൽകിയ എംപിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ വിഷയം ചര്‍ച്ച ചെയ്യും. പദ്ധതി നടപ്പാക്കരുതെന്നാണ് യു ഡി എഫ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും.