മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നല്‍കിയത് ശുപാര്‍ശ പട്ടികയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആര്‍ ബിന്ദു നടത്തിയത് ചട്ടലംഘനമാണെന്നും മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേക അന്വേഷണ കമ്മീഷന്‍റെ ആദ്യ റിപ്പോര്‍ട്ട് അനുസരിച്ച് ലഖിംപൂര്‍ അപകടമാണെന്ന് രീതിയില്‍ ആയിരുന്നു പുറത്ത് വന്നത്. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും കര്‍ശനമായ അന്വേഷണം ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് യുപി സര്‍ക്കാരിന്റെ അഭിഭാഷകനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ദേശീയ ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍ കത്ത് നല്‍കിയതിന് പിന്നാലെ ജില്ലാ കളക്ടര്‍ ഒരു അന്വേഷണ കമ്മറ്റിയെ നിയമിക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് സാമൂഹിക സുരക്ഷ ഓഫിസര്‍ മായങ്ക് ത്രിവേദി പറഞ്ഞു.
'വളരെ നല്ല കാര്യമാണ്. നരേന്ദ്രമോദി ഒന്നോ രണ്ടോ മൂന്നോ മാസം അവിടെ താമസിക്കട്ടെ. അതാണ് അദ്ദേഹത്തിന് താമസിക്കാനുളള സ്ഥലം. ആളുകള്‍ അവരുടെ അവസാന നാളുകള്‍ അവിടെയാണ് ചിലവഴിക്കുക' എന്നായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി.
'ഞാന്‍ ഒരു പാര്‍ട്ടിയേയും പ്രതിനിധീകരിച്ചല്ല രാജ്യസഭയില്‍ നില്‍ക്കുന്നത്. ഞാനൊരു നോമിനേറ്റഡ് അംഗമാണ്. അതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെന്ന് തോന്നുമ്പോള്‍ മാത്രമേ രാജ്യസഭയില്‍ പോകുകയുള്ളൂ. കേന്ദ്രസര്‍ക്കാരിന്‍റെയോ പ്രതിപക്ഷ പാര്‍ട്ടികളുടെയോ വിപ്പ് ഞാന്‍ കാര്യമായി എടുക്കുന്നില്ല.
പെണ്ണ് എന്ന സ്വത്വത്തെ മുറുകെപിടിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാനും ഉയരങ്ങൾ കീഴടക്കാനുമാണ് കുഞ്ഞുനാൾ തൊട്ട് പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്. പെണ്ണിൻ്റെ അളവ് കോൽ ആണാണെന്ന മിഥ്യാധാരണ മാറണം. ജൻഡർ ന്യൂട്രാലിറ്റി എന്ന കൺസപ്റ്റിൽ ആൺകുട്ടികളുപയോഗിക്കുന്ന
അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. വരുണ്‍ സിംഗിന്റെ ജീവന്‍ നിലനിര്‍ത്താനായി സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
അതിനാല്‍ എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആര്യന്‍റെ അഭ്യര്‍ത്ഥന. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ദില്ലിയിലെ കേന്ദ്ര സംഘമാണ് നിലവില്‍ ആര്യന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം നികുതിയെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടി. ഇതേ നിലപാട് ജിഎസ്ടി കൗണ്‍സില്‍ നേരത്തെയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതില്‍ തൃപ്തരായിരുന്നില്ല. കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലിന്‍റെ യോഗ തീരുമാനങ്ങള്‍ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിന്‍റെ രൂപത്തില്‍ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നു.