മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന് പൊലീസ് പറഞ്ഞതായി അറിയില്ല. രാഷ്ട്രീയ കൊലപാതകം എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സന്ദീപിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കൃത്യം നടത്തിയതെന്നും എഫ് ഐ ആറില്‍ പറയുന്നു. പ്രതികള്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആണെന്ന് പൊലീസ്
ഒമൈക്രോണ്‍ ബാധിക്കുന്നയാള്‍ക്ക് ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞാല്‍ രോഗി മരണപ്പെടാന്‍ സാധ്യതയുണ്ട്. ഡെല്‍റ്റ തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അതിനാല്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആശുപത്രി സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കണം.
അന്ന് ആളുകള്‍ ചോദിക്കുമായിരുന്നു എപ്പോഴാണ് മുഖ്യമന്ത്രി എഴുന്നേല്‍ക്കുക എന്ന് എന്നാല്‍ ഇന്ന് ഞാന്‍ എപ്പോഴാണ് ഉറങ്ങുക എന്നാണ് ചോദിക്കുന്നത്. കാരണം ഞാന്‍ രണ്ട് മണിക്കൂര്‍ മാത്രമേ ഉറങ്ങാറുളളു. ബാക്കിയുളള സമയം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ്
അതേസമയം, തലാക്ക് ചൊല്ലിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുമെന്ന് മോഫിയയുടെ കുടുംബം അറിയിച്ചു. ഇതിനായി മോഫിയയുടെ പിതാവ് സുപ്രീംകോടതി അഭിഭാഷകനില്‍ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്
പുതിയ നേതൃത്വം വരുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ നേതാക്കളും അണികളും തയ്യാറാകണം. അധികാരം കയ്യ് മാറാതെ മുന്‍പോട്ട് പോകാമെന്ന് വിചാരിക്കുന്നത് ജനാധിപത്യ പാര്‍ട്ടി ചേര്‍ന്നതല്ല. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അകന്നു നില്‍കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. അവരോട് നേരിട്ട് ഇക്കാര്യം വ്യക്തമാക്കിയതുമാണ്.
കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സുരക്ഷാ സേന വെടിവെച്ചത്. സംഭവത്തെ കുറിച്ച് ജില്ലാ കലക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
രണ്ടുവര്‍ഷം മുന്‍പാണ് പ്രമേഹ പരിശോധനയുടെ ഭാഗമായി കോടിയേരി ബാലകൃഷ്ണന്‍ രക്തം പരിശോധന നടത്തിയത്. രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ കണ്ടുപിടിക്കാനാവുമെന്ന് അന്ന് ഡോക്ടർമാർ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ നോക്കാം എന്നുകരുതിയാണ് അദ്ദേഹം പരിശോധനകള്‍ക്ക് വിധേയനായത്
അതേസമയം, വഖഫ് പ്രതിഷേധം പള്ളികള്‍ കേന്ദ്രീകരിച്ച് വേണ്ടന്ന് സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നു. പള്ളികള്‍ ആദരിക്കപ്പെടേണ്ടയിടമാണെന്നും ജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു
നികുതി അടക്കുന്ന ജനങ്ങളുടെ അവകാശമാണ് നല്ല റോഡുകളെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു നേരത്തെ നടന്‍റെ വിമർശനം. റോഡുകള്‍ തകര്‍ന്നുകിടക്കുന്നതിന് മഴയെ കുറ്റം പറയേണ്ടെന്ന് ജയസൂര്യ പറഞ്ഞു. മഴയാണ് പ്രശ്‌നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുകളേ കാണില്ല.