മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം പി കൂടിയായിരുന്ന ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയെ തീസ്ത ചൂഷണം ചെയ്യുകയാണ്. രണ്ട് പതിറ്റാണ്ടായി ടീസ്റ്റ സംസ്ഥാനത്തിനെതിരെ ഗൂഡാലോചന നടത്തുകയാണ്. സാക്കിയ ജാഫ്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല. അവര്‍ ആ കലാപത്തിന്‍റെ ഇരയാണ്.
ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ക്ക് 13 പ്രൈമറി കോണ്ടാക്ടുകളാണുള്ളത്. ഇതില്‍ കൊവിഡ് പോസറ്റീവായവരെ ഐസലെറ്റ് ചെയ്തിട്ടുണ്ടെന്നും ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, ഭർത്താവിന്‍റെ വീട്ടിൽ മോഫിയ പർവീണ്‍ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിയില്‍ പറയുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നുവെന്നും ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിലുണ്ട്
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗർവാള്‍ അറിയിച്ചു. ഒമൈക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ലവ് അഗർവാള്‍ പറഞ്ഞു.
ഞാന്‍ പരിപാടി നടത്തുന്ന സ്ഥലം എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടിവരുമെന്ന് വേദികളുടെ ഉടമകള്‍ക്ക് ഭീഷണി ലഭിച്ചിട്ടുണ്ട്. ഇത് കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമാണെന്ന് തോന്നുന്നു. എന്നെകണ്ടാല്‍ വൈറസിന്റെ പുതിയ വകഭേദമായി തോന്നിക്കാണും' കുനാല്‍ കുമ്ര ട്വീറ്റ് ചെയ്തു.
വഖഫ് പവിത്രമായ കാര്യമാണ്. അത് ഉള്‍കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. പി എസ് സിക്ക് വിട്ട തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. സർക്കാറിന്‍റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്.
വളരെ നല്ല രീതിയിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് മനസിലാകും. രണ്ടാമത്തെ തവണയും പരാജയം നേരിടേണ്ടി വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പുതിയ നേതൃത്വത്തിന്‍റെ കീഴില്‍ നിരാശജനകമായ അന്തരീക്ഷം മാറുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.