മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശിശുക്ഷേമ സമിതിക്കുമുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരമിരിക്കുകയാണ് അനുപമ. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും സി ഡബ്ല്യൂ സി അധ്യക്ഷയെയും പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ സമരം ചെയ്യുന്നത്
ജോജു സ്ത്രീകളോട് അപമാര്യാതയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്‍റെ പരാതിയും, അസഭ്യം പറഞ്ഞെന്ന പരാതിയും പൊലീസ് തള്ളി കളഞ്ഞിരുന്നു. അതേസമയം,ജോജുവിന്റെ കാർ തകർത്ത കേസിൽ ജയിലിൽ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പി ജി ജോസഫിന്‍റെ ജാമ്യാപേക്ഷ അടുത്തദിവസം കോടതി പരിഗണിക്കും.
മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയില്‍ ഇന്നലെ രാവിലെയോടെയാണ് ഭീകരാക്രമണമുണ്ടായത്. അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും കുടുംബവും നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്.
മുന്‍ ഡിസിസി പ്രസിഡന്റ് യൂ രാജീവന്റെ നേതൃത്വത്തില്‍ ടി സിദ്ദിഖ് അനുയായികളാണ് യോഗം ചേര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ആരംഭിച്ചത്.
കറുകപുത്തൂര്‍ പീഡനക്കേസില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിമുഖത കാണിച്ചു. ഒരാഴ്ച കഴിഞ്ഞാണ് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷവും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. ഇക്കാര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് അന്നുതന്നെ പരാതി നൽകിയിരുന്നുവെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു.
തലസ്ഥാനമായ ഇംഫാലിൽ നിന്ന് 100 കിലോ മീറ്ററോളം വടക്ക് മ്യാൻമർ അതിർത്തിയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ മണിപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ നിരവധി നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്.
കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഉൾപ്പെടെ പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അനുപമ. ഇനിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറാകണമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. സമരം നടത്തുമ്പോള്‍ ഒരു സ്ത്രീയെന്ന പരിഗണനപ്പോലും തനിക്ക് ലഭിക്കുന്നില്ല. മഴയത്ത് ഒരു ഷീറ്റ് വലിച്ച് കെട്ടാന്‍ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും അനുപമ പറഞ്ഞു.
ബംഗാൾ ഉൾകടലിൽ തെക്കു ആൻഡമാൻ തീരത്ത് ഇന്ന് രാവിലെ ന്യൂനമർദ്ദം രൂപപ്പെട്ടതും മഴക്കുള്ള മറ്റൊരു കാരണമാണ്. ആന്‍ഡമാന്‍ തീരത്തെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ആന്ധ്ര തീരത്ത് പ്രവേശിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
വായുമാലിനീകരണം തടയാന്‍ നടപടികള്‍ സ്വീകരിക്കുകയാണ്. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ പഞ്ചാബ് ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വായുമലിനീകരണം രൂക്ഷമാകാനുള്ള സാഹചര്യം ഇതായിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.