മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുവാന്‍ ആദ്യം തയ്യാറായില്ല. പൊലീസിന്‍റെ ഈ നിലപാടിനെതിരെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. 2014 മുതൽ മന്ത്രിയും കൂട്ടാളികളെ തന്നെ പീഡനത്തിനിരയാക്കിയെന്നും, തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടത്തിയെന്നും യുവതി മൊഴി നല്‍കിയിരുന്നു.
2020- 21 കാലയളവില്‍ എക്സൈസ് തീരുവ, സെസ്, അധിക എക്സൈസ് തീരുവ എന്നീ ഇനങ്ങളില്‍ 3,72,000 കോടി രൂപ സമാഹരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുകയില്‍ വെറും 18,000 മാത്രമാണ് അടിസ്ഥാന എക്സൈസ് നികുതിയായി സമാഹരിച്ചത്. അതിന്‍റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചത്. ഇതാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്‍റെ മാതൃകയെന്നും ചിദംബരം പരിഹസിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുളള അധ്യാപകര്‍ക്ക് ഇഷ്ടമുളള, അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുളള അവകാശമുണ്ട്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ലെന്ന് മന്ത്രി പറഞ്ഞു.
സെപ്റ്റംബറില്‍ അനുപമയും പി കെ ശ്രീമതിയും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്കും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമെല്ലാം അനുപമ വിഷയം അറിയാം. വിഷയം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയാക്കാനുളള ഏകീകരണങ്ങളെല്ലാം ചെയ്തു എന്നും അനുപമയോട് പി കെ ശ്രീമതി പറയുന്നുണ്ട്
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്ന നിലപാടാണ് പഞ്ചാബ് സര്‍ക്കാരിന്റേത്. സര്‍ക്കാരിന്റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുളള തീരുമാനമെന്നും ചരണ്‍ജിത് സിംഗ് ചാന്നി പറഞ്ഞു.
കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാഷ്ട്രീയ റാലികൾ നടത്താൻ അനുവാദം നല്‍കിയ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ജസ്റ്റിസ് ബാനർജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രണ്ടാം തരംഗത്തിന്‍റെ ഉത്തരവാദിത്തം കമ്മീഷനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു,
എന്റെ ഉദ്ദേശം എംബിബിഎസ് ബിരുദം നേടിയ ചിലര്‍ അവര്‍ക്ക് പിജി ഉണ്ട് എന്ന രീതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്ലിലൂടെ പി ജി ബിരുദമുണ്ടെന്ന് പറഞ്ഞ് പ്രാക്ടീസ് ചെയ്യുന്നത് തടയണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്
സെപ്റ്റംബര്‍ മാസത്തിൽ ചേർന്ന കേരള- തമിഴ്നാട് സെക്രട്ടറിതല യോഗത്തിലും കഴിഞ്ഞമാസം ചേർന്ന മേൽനോട്ട സമിതിയോഗത്തിലും മരംമുറിക്കാനുള്ള നടപടികള്‍ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കേരളം അറിയിച്ചതായി വ്യക്തമാക്കുന്ന മിനിട്ട്സും പുറത്തുവന്നിട്ടുണ്ട്. സർക്കാരോ ഉന്നത ഉദ്യോഗസ്ഥരോ അറിയാതെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് മരംമുറി ഉത്തരവിറക്കിയതെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് മരംമുറിയുടെ നിർണായക രേഖകള്‍ പുറത്തുവരുന്നത്.
ജില്ലയിലെ കൊവിഡ് വാക്സിനേഷന്‍ വിചാരിച്ചത്ര എളുപ്പത്തില്‍ നീങ്ങുന്നില്ലെന്ന് കണ്ടെന്നാണ് ഭരണകൂടത്തിന്‍റെ കടുത്ത നടപടി. ഔംറഗാബാദ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അജന്ത, എല്ലോറ എന്നിവിടങ്ങളിലും ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാത്തവരെ പ്രവേശിപ്പിക്കണ്ടെന്നും ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. കര്‍ഷകര്‍ പകല്‍ പണിക്കു പോകുന്നതിനാല്‍ രാത്രി സമയങ്ങളിലും വാക്സിന്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുമെന്നും ഭരണകൂടം അറിയിച്ചു.
ഒരു ഘട്ടത്തില്‍ അസുഖം മൂര്‍ച്ചിച്ഛതിനെ തുടര്‍ന്ന് കുറുപ്പിനെ ഭോപ്പാലിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രഹസ്യ വിവരം ലഭിച്ച കേരളാ പോലീസ് അവിടെ എത്തുമ്പോഴേക്കും അയാള്‍ കിഴക്കന്‍ യുപിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറി. അവിടെനിന്ന് അതിവിദഗ്ധമായി നേപ്പാളിലേക്ക് കടക്കുകയും ചെയ്തു.