മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഇലക്ട്രിക്ക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടം. ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ല. സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകും. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവ്വീസിനായി 200 ബസുകൾ നൽകിയിട്ടുണ്ട് - മന്ത്രി പറഞ്ഞു.
നികുതി കുറക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് കുറച്ചാല്‍ കുറയ്ക്കാം എന്നാണ് ധനമന്ത്രി പറഞ്ഞത്. പഞ്ചാബില്‍ ഇന്ധന വില10 രൂപയാണ് കുറച്ചിരിക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വന്നപ്പോള്‍ തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് പഞ്ചാബ് ഇന്ധന വില കുറച്ചതെന്നാണ് സര്‍ക്കാരിന്‍റെ പുതിയ വാദം.
മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം നടത്തിയതെന്നും വാഹനങ്ങളെ കടത്തി വിടാന്‍ പൊലീസ് പ്രത്യേക ക്രമീകരണം നടത്തിയിരുന്നുമെന്നുമാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. റോഡില്‍ കുടുങ്ങി കിടന്നവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് കോടിയേരി പാര്‍ട്ടി സെക്രട്ടിസ്ഥാനത്ത് നിന്നും മാറിയത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അവധിയില്‍ പ്രവേശിച്ചത്. കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്തതിനെ തുടർന്ന് എല്‍ ഡി എഫ് കണ്‍വീനറും സംസ്ഥാന കമ്മറ്റി അംഗവുമായ എ. വിജയ രാഘവനായിരുന്നു താൽകാലിക ചുമതല.
ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധത്തിനെതിരെ നടന്‍ ജോജു പ്രതിഷേധിച്ചതാണ് പ്രശ്നത്തിന് കാരണമായത്. എന്നാല്‍ അത് സാധാരണക്കാരന്‍റെ വികാരം മാത്രമായിരുന്നു. നടന്‍ ജോജു അഭിനയിക്കാത്ത സിനിമാ സെറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തുകയും, ഷൂട്ടിംഗ് തടസപ്പെടുത്തുകയാണെന്നും മുകേഷ് നിയമസഭയില്‍ പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവില്‍ വനം വകുപ്പിനെ പ്രതികൂട്ടിലാക്കി ജലവിഭവ വകുപ്പ്. ഈ മാസം ഒന്നിന് ചേർന്ന ജലവിഭവ അഡീഷണൽ സെക്രട്ടറിയുടെ യോഗത്തിന് രേഖയില്ലെന്ന് ജലവിഭവ വകുപ്പ് സഭയെ അറിയിക്കും. ഇതോടെ മരംമുറിയുടെ ഉത്തരവാദിത്തം വനം വകുപ്പ് ഉദ്യോഗസ്ഥരിലേക്ക് മാത്രമായി ചുരുങ്ങും.
ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം പൊലിസില്‍ കീഴടങ്ങിയിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കീഴടങ്ങിയത്. കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയായിരുന്നു പൊലീസ് കേസ് എടുത്തത്.
ഞാന്‍ അനുഭവിക്കുന്ന പ്രശ്നം എല്ലാവര്‍ക്കും അറിയാം. ജയിലില്‍ നിന്നും വന്ന സമത്ത് ആലുവയിലെ ജനങ്ങളാണ് എന്നെ ചേര്‍ത്ത് പിടിച്ച് ഞങ്ങള്‍ കൂടെയുണ്ടെന്ന് ഉറപ്പ് നല്‍കിയത്. ആ സമയത്താണ് ഞാന്‍ എന്‍റെ പ്രിയപ്പെട്ടവരെ തിരിച്ചറിഞ്ഞത്. എന്നെ മാറ്റി നിര്‍ത്താതെ നിങ്ങള്‍ കൂടെയുണ്ടെന്ന് പറയുന്ന ഈ നിമിഷമുണ്ടല്ലോ,