മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നല്ല കാര്യങ്ങള്‍ നടക്കുമ്പോള്‍ ജി സുധാകരനെതിരെ വാര്‍ത്തകള്‍ നല്‍കി അദ്ദേഹത്തെ ചെറുതാക്കി കാണിക്കരുത്. മാധ്യമങ്ങളുടെത് ശരിയായ രീതിയല്ല. എം എല്‍ എ എന്ന നിലക്ക് അദ്ദേഹം മഹാനായ നേതാവാണ്. ഞാന്‍ അദ്ദേഹത്തെക്കാള്‍ താഴെ നില്‍ക്കുന്ന നേതാവാണ്. അമ്പലപ്പുഴയിൽ സുധാകരൻ്റെ പിൻഗാമിയായി ജയിച്ച് എംഎൽഎയായ ആളാണ് ഞാന്‍ - എച്ച് സലാം പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും വില കുറഞ്ഞ രീതിയില്‍ അഭിപ്രായപ്രകടനം നടത്തുന്നയാള്‍ വിജയരാഘവനാണ്. സിപിഎം പ്രവര്‍ത്തകരെ പോലും നാണം കെടുത്ത തരത്തിലുള്ള വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുക. ഇത്തരം പരാമര്‍ശങ്ങളെ സിപിഎം ന്യായികരണ തൊഴിലാളികള്‍ക്ക് പോലും പ്രതിരോധിക്കാന്‍ സാധിക്കാറില്ല. കേരളത്തില്‍ നവോഥാന മതില്‍ കെട്ടിയവരാണ് സിപിഎമ്മുകാര്‍.
എന്‍ ഡി പി എസ് എ നിയമപ്രകാരം ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നത് പിഴയും ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ നിയമമാണ് ഭേദഗതി ചെയ്യുന്നത്. ഇതോടെ ചെറിയ തോതില്‍ മയക്കുമരുന്ന് അടക്കമുളള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാവും
വാക്‌സിന്‍ പരീക്ഷണത്തില്‍ മരണമോ പ്രതികൂല ഫലങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു. നവംബര്‍ 2020 മുതല്‍ 2021-മെയ് വരെ 18 മുതല്‍ 97 വയസുള്ളവരില്‍ നടത്തിയ പരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍സെറ്റ് ജേര്‍ണല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ബോര്‍ഡും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്.
ഞാൻ സൈക്കിൾ ചവിട്ടിയ വീഡിയോയും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധ്Iർ രഞ്ജൻ ചൗധരിയുമായി സമരത്തിൽ പങ്കെടുത്ത ഫോട്ടോയും നവമാധ്യമങ്ങളിൽ ഉൾപ്പടെ തെളിവായുള്ളപ്പോൾ ഇത്തരമൊരു പരാമർശം നടത്തിയത് എപ്പോൾ അസത്യം പറഞ്ഞാലും അതിന്റെ ആനുകൂല്യം തനിക്കു ലഭിക്കും എന്നു സതീശൻ കരുതുന്നതുകൊണ്ടാകാം.
ഇതൊക്കെയല്ലാതെ ഇന്ത്യയിലെ വലിയ പ്രശ്‌നമാണെന്ന് കരുതി ഹിമാലയത്തിലെ മഞ്ഞുരുകല്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കേരളത്തിലെ സാംസ്‌കാരിക മന്ത്രിക്ക് പറ്റില്ലല്ലോ' എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ മറുപടി
കങ്കണയുടെ പരാമര്‍ശം രാജ്യദ്രോഹമാണ്. അവര്‍ക്ക് നല്‍കിയ പദ്മശ്രീ തിരിച്ചെടുക്കാന്‍ രാഷ്‌ട്രപതി തയ്യാറാകണം. മഹാത്മാഗാന്ധി, നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ ധീര സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ കുറച്ചു കാണിക്കുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന
മോന്‍സണ്‍ കേസിന്‍റെ അന്വേഷണ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാലാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം
'കാസ്ഗഞ്ചിലെ അല്‍ത്താഫ്, ആഗ്രയിലെ അരുണ്‍ വാല്മീകി, സുല്‍ത്താന്‍പൂരിലെ രാജേഷ് തുടങ്ങിയവരുടെ മരണം സംരക്ഷിക്കേണ്ടവര്‍ തന്നെ വിഴുങ്ങുകയാണ് എന്ന് വ്യക്തമാക്കുകയാണ്. കസ്റ്റഡിയില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് മുന്നിലാണ്. ബിജെപിയുടെ ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുന്നു, ഇവിടെ ആരും സുരക്ഷിതരല്ല' എന്നാണ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പെട്ടന്ന് ഇത്തരമൊരു നടപടി ഉണ്ടായതിന്റെ കാരണം അറിയില്ലെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദികള്‍ യോഗി സര്‍ക്കാരാണെന്നും യഥാര്‍ത്ഥ കുറ്റവാളിയായ ആരോഗ്യമന്ത്രി ഇപ്പോഴും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെടുക്കുന്നതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
ചില സമയത്ത് മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ കൊലയാളിക്ക് ആദരം നല്‍കുന്നു. ഇപ്പോൾ മംഗൽ പാണ്ഡേ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നെഹ്‌റു എന്നിവരുടെ ജീവോജ്ജലമായ പോരാട്ടത്തെ അപമാനിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന പരാമര്‍ശം നടത്തിയവരെ ഞാന്‍ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുൺ ഗാന്ധി ട്വീറ്ററില്‍ കുറിച്ചത്.