മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ദീപ നിരാഹാര സമരം ആരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോഴാണ് പ്രതിപക്ഷ നേതാവ് സബ് മിഷനായി ഇക്കാര്യം സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്. ദീപക്ക് ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന് ശേഷവും സര്‍ക്കാര്‍ നടപടിയെടുത്തില്ല. നിയമങ്ങള്‍ മറികടന്നും മുന്‍വിധിയോട് കൂടിയുള്ളതുമായ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു
അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധമായി കസ്റ്റഡിയാണെന്ന് പറയാന്‍ കഴിയില്ല. കേസിലെ തുടര്‍നടപടികള്‍ കോടതിയെ അറിയിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും കോടതി പൊലീസിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കുഞ്ഞിന്‍റെ അമ്മ അനുപമയാണെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.
മധ്യ കിഴക്കൻ അറബികടലിൽ തീവ്ര ന്യുന മർദ്ദം നിലനിൽക്കുന്നതിനാൽ മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടലിലും നവംബർ 9 രാവിലെ വരെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്ന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ 65 രൂപക്ക് ലഭിച്ചിരുന്ന ഡീസലാണ് ലോക്ഡൌണിന് ശേഷം 100 രൂപയിലെത്തിയിരിക്കുന്നത്. കൊവിഡ് മൂലം നിരത്തിലിറങ്ങാന്‍ സാധിക്കാതെയിരുന്ന പല ബസുകളും ഇപ്പോഴും കട്ടപ്പുറത്താണെന്നും 60 ശതമാനം ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുള്ളൂവെന്നും ബസ് ഉടമകള്‍ പറഞ്ഞു.
മുല്ലപ്പെരിയാറിലെ ബേബി ഡാമില്‍ അറ്റക്കുറ്റ പണികള്‍ നടത്തിയാല്‍ മതിയെന്നും പുതിയ ഡാം ഇപ്പോള്‍ ആവശ്യമില്ലെന്നുമാണ് തമിഴ്നാടിന്‍റെ നിലപാട്. ഇത് രണ്ട് സംസ്ഥാനങ്ങളെയും സംബന്ധിച്ച് വൈകാരിക വിഷയമായതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യാനാണ് തമിഴ്നാടിന്‍റെ തീരുമാനം. എന്നാല്‍ എം കെ സ്റ്റാലിന്‍ സ്വന്തം സംസ്ഥാനത്തെ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് തേനി അടക്കം അഞ്ച് ജില്ലകളില്‍ അണ്ണാഡിഎംകെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രതിഷേധം നാളെ മുതല്‍ ആരംഭിക്കും.
അതേസമയം, അനുമതിയുള്ള സിനിമാ ചിത്രീകരണത്തിന്‍റെ ഷൂട്ടിംഗ് തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ഡി വൈ എഫ് ഐ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍റെ നടപടി അപലപനീയമാണെന്നും ഡി വൈ എഫ് ഐ കൂട്ടിച്ചേര്‍ത്തു. സിനിമാ ചിത്രീകരണങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തി. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തൽ.
റോഡ് ഉപരോധവുമായി ബന്ധപ്പട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോജുവിന്‍റെ പരാതിയില്‍ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.
ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരവ് റദ്ദാക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഉത്തരവിന് പിന്നിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വനം
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയിരുന്നു.
നോട്ട് നിരോധനം തൊഴിലവസരങ്ങളില്‍ മൂന്ന് ശതമാനം ഇടിവുണ്ടാക്കിയതായി 2016-ല്‍ മലയാളിയും ഐഎംഎഫ് ചീഫ് ഇകണോമിസ്റ്റുമായ ഗീതാ ഗോപിനാഥ് അടങ്ങുന്ന സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ഇപ്പോള്‍ അവസ്ഥ അതിലും ദയനീയമാണ്. അസാധുവാക്കിയ 500 രൂപയുടെയും 1,000 രൂപയുടെയും
റീതേഷ് രഞ്ജൻ എന്ന ജവാനാണ് സഹപ്രവർത്തകർക്കുനേരേ വെടിയുതിർത്തതെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും നാല് പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.