മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മന്ത്രിമാര്‍ സ്വയം തീരുമാനങ്ങളെടുക്കുന്നില്ലെന്നും എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണെന്നും സിപിഎം സംസ്ഥാന സമിതിയില്‍ ആരോപണമുയര്‍ന്നുവെന്നായിരുന്നു ഇന്നു രാവിലെ പുറത്തുവന്ന വാര്‍ത്ത . പൊതുമരാമത്ത്, ഗതാഗതം, ആരോഗ്യം, തദ്ദേശം എന്നീ വകുപ്പുകള്‍ക്കെതിരെയാണ് പ്രധാനമായും വിമര്‍ശനമുയര്‍ന്നിരിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാരാര്‍ ലഭിച്ച കുടുബശ്രീ യൂണിറ്റുകള്‍ സ്വന്തമായി ദേശീയ പതാകകള്‍ നിര്‍മിക്കുന്നതിന് പകരം കേരളത്തിന് പുറത്ത് ബെംഗളൂരു ആസ്ഥാനമായുള്ള രണ്ടു കമ്പനികളെ ചുമതല ഏല്‍പ്പിച്ചു. ഇവര്‍ തയാറാക്കിയ പതാകകളാണ് ഉപയോഗശൂന്യമായത്. ഒരു ദേശീയ പതാക നിര്‍മിക്കാന്‍ 28 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്.
ലൈംഗീക പീഡന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ എല്ലാവരും ശ്രദ്ധിക്കണം. പീഡനക്കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ പാടില്ല. പറ്റുമെങ്കിൽ ഒരൊറ്റ സിറ്റിംഗിൽ തന്നെ അതിജീവിതയുടെ വിസ്താരം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. പ്രവര്‍ത്തന മികവില്‍ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കൊപ്പം രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ എത്തുന്നില്ല.
ഒരു പ്ലേറ്റില്‍ റൊട്ടിയും പരിപ്പുകറിയും ചോറുമായി റോഡിലിറങ്ങി വാഹനത്തില്‍ പോകുന്നവരെയും കാല്‍നട യാത്രക്കാരെയുമെല്ലാം വിളിച്ചുകൂട്ടിയാണ് മനോജ് കുമാര്‍ പരാതി പറയുന്നത്.
'80കളില്‍ വെള്ളാനകളുടെ നാട് എന്ന സിനിമ വന്നിരുന്നു. ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന സംഭാഷണം ഇപ്പോഴും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പറയാറില്ലേ. ഇത് സിനിമയുടെ പരസ്യം എന്ന നിലയില്‍ എടുത്താല്‍ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ആര്‍ക്കുവേണമെങ്കിലും ഈ വിഷയത്തില്‍ വിമര്‍ശിക്കാം - റിയാസ് കൂട്ടിച്ചേര്‍ത്തു.