മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മേയറെ തളളി വാര്‍ത്താക്കുറിപ്പിറക്കിയതിനുപിന്നാലെ മാധ്യമങ്ങളെ കണ്ട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വിശദീകരണം നല്‍കിയിരുന്നു. സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ് മേയറുടെ സമീപനം.
വിഷമ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ പിന്തുണയും സഹകരണവും പ്രഖ്യാപിക്കുന്നതില്‍ ലീഗിന് സന്തോഷമേയുളളു. ഇഡിയുള്‍പ്പെടെയുളള ശക്തികളെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ ചെയ്യുന്ന നീച പ്രവര്‍ത്തികളെ അപലപിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കാത്തത് ആശങ്കയുയര്‍ത്തുന്ന കാര്യമാണെന്നും മുഖപത്രമായ സാമ്നയില്‍ എഴുതിയ എഡിറ്റോറിയലില്‍ പറയുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇ ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് സാമ്നയുടെ എഡിറ്ററായി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് എൻസിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനം ഉന്നയിച്ചത്.
വളരെ ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് പോലീസിന് അമിതാധികാരം നൽകുന്ന ഓർഡിനൻസെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കാലാവധി തീരാനായ 11 ഓര്‍ഡിനൻസുകളിൽ ഒപ്പിടാതെ ഗവണര്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെയാണ് വിഷയത്തിൽ ചെന്നിത്തലയുടെ പ്രതികരണം
പ്രത്യേക താത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തയാറാക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കാന്‍ സാധിക്കില്ല. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ല. തന്‍റെ അധികാരം കുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നതിനെക്കുറിച്ച് അറിവില്ല. അടിയന്തര സാഹചര്യങ്ങളിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കേണ്ടത്.
അതോടൊപ്പം ഇപ്രാവിശ്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമായി നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. 66 സ്വര്‍ണവും 55 വെള്ളിയും 53 വെങ്കലവുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും 55 സ്വര്‍ണവും 59 വെള്ളിയും 52 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണുള്ളത്.
മേയറുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മേയറുടെ നിലപാടിനെ പരസ്യമായി തള്ളിക്കളയുന്നുവെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം പാര്‍ട്ടി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.