മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുളള ഭക്ഷണം മാത്രം വിളമ്പാന്‍ ലൈസന്‍സുളള റസ്റ്റോറന്റിന് എങ്ങനെയാണ് മദ്യം വിളമ്പാന്‍ ലൈസന്‍സ് ലഭിച്ചതെന്ന ചോദ്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്.
പ്രതികള്‍ക്ക് പ്രാദേശികമായി ബന്ധമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
ആദ്യ രോഗിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തുവെന്നും ആശുപത്രിയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹത്തിന്‍റെ സ്രവം എന്നിവ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മെഡിക്കൽ കോളജ് മൈക്രോബയോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്‍റെ പരിശോധനാഫലമാണ് ഇന്ന് പുറത്തുവന്നത്.
മുതിര്‍ന്ന നേതാക്കളെപ്പോലും ഒരു നോട്ടീസും നല്‍കാതെയാണ് ഇ ഡി അറസ്റ്റ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും. വിശദീകരണം നല്‍കണമെന്നുപോലും ഇ ഡി കരുതുന്നില്ലെന്നും ഗെഹ്ലോട്ട് ആരോപിച്ചു. ജയ്പൂരിൽ ബജറ്റ് പദ്ധതികളുടെ അവലോകന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അശോക് ഗെഹ്ലോട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഊന്നുവടിയില്ലാതെ നടക്കാന്‍പോലുമാകാത്തയാളാണ് താനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഈ വിഷയം അന്വേഷിപ്പിച്ചതാണെന്നും പട്ടിക ജാതി- പട്ടിക വര്‍ഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നും സിവിക് ചന്ദ്രന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ഡങ്ങൾ എന്താണെന്ന് ഇപ്പോള്‍ മനസിലാകുന്നില്ല. നേരത്തെ അവാര്‍ഡ് നിര്‍ണയ കമ്മിറ്റികളില്‍ പ്രഗല്ഭരായ ചലച്ചിത്രകാരന്മാരെയും നിരൂപകരെയും അഭിനേതാക്കളെയും ഉള്‍പ്പെടുത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കമ്മിറ്റികളിലുള്ളവരുടെ പേര് പോലും ആര്‍ക്കും അറിയില്ല.