മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ് മെഗാ വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ചത്. 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണിക്കാണ് വാക്സിനേഷൻ ആരംഭിച്ചത്. ഇടവേളകളില്ലാതെ രാത്രി ഒമ്പത് വരെയായിരുന്നു കുത്തിവെപ്പ്. 45 വയസിന് മുകളിലുള്ളവർക്കും കൈക്കുഞ്ഞുളുള്ള അമ്മമാർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ നടന്നത്.
ലാബ് ഉടമകൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കാതെയാണ് സർക്കാർ നിശ്ചയിച്ച നിരക്ക് സിംഗിൾ ബഞ്ച് ശരിവെച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഗതാഗത സംവിധാനത്തില്‍ സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ, ദ്വീപിൽ ചികിൽസയും വിദ്യാഭ്യാസവും സൗജന്യമാണ്, പ്രതിസന്ധിക്കിടയിലും ഉപജീവന മാർഗങ്ങള്‍ക്ക് തടസമില്ലെന്നും കളക്ടർ എസ് അഷ്കർ അലി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ആര്‍. മനോജ് കുമാറിനാണ് അന്വേഷണ ചുമതല. ബത്തേരി പൊലീസ് അന്വേഷിച്ചിരുന്ന കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. കേസില്‍ ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
പെട്രോളിനും -ഡീസലിനും നിരന്തരം വിലവര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ റോഡുകള്‍ ഇന്ന് കാല്‍മണിക്കൂര്‍ നേരം നിശ്ചലമായി. റോഡുകളില്‍ ഇറങ്ങിയ വാഹനങ്ങള്‍ കൃത്യം പതിനൊന്നു മണിക്ക് വഴിയില്‍ നിര്‍ത്തിയിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്
ഈ വാക്സിൻ വൈറസിന്റെ ഡിഎൻഎ കണ്ടെത്തി ശരീരത്തിൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കും. ന്യൂക്ലിക് ആഡിസ് വാക്‌സിനാണ് സൈക്കോവ്- ഡി. രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിക്കണം.
24 മണിക്കൂറിനിടെ രാജ്യത്ത് 1422 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഏപ്രിൽ 16നു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ഇതുവരെ 3.88 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രോഗമുക്തി നിരക്ക് 96.36 ശതമാനമായി ഉയർന്നിട്ടുണ്ട്.
ആധുനിക യോഗ ആത്മീയമായ ഒന്നല്ല. അതിനെ മതവുമായോ ആത്മീയതയുമായോ ബന്ധപ്പെട്ടു കാണുന്ന രീതി മാറണം. അത് മതപരമോ ആത്മീയമോ അല്ല. അങ്ങനെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ യോഗാസനത്തിന്‍റെ സദ്‌ഫലം വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലഭിക്കാതെ വരുമെന്നും മുഖ്യമന്ത്രി
കഴിഞ്ഞ ദിവസം നടന്ന ദേശിയ എക്സിക്യുട്ടീവ് യോഗം നടന്നു. വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളില്‍ 90 ശതമാനം ആളുകളും തന്‍റെ നേതൃത്വമാണ് അംഗീകരിച്ചത്. ദില്ലി, ജമ്മു കശ്മീർ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരും ഞങ്ങളോടൊപ്പമുണ്ടെന്നും പാസ്വാന്‍ പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്പോഴും എംആര്‍പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.
ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കാനാണ് അടിസ്ഥാന വിലയേക്കാൾ അധിക നികുതി കേന്ദ്രസർക്കാർ ഈടാക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധത്തില്‍ പങ്കെടുക്കുക.