മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍. ഇന്ത്യന്‍ ഭരണഘടനയെ അല്ല വിമര്‍ശിച്ചതെന്നും തൊഴിലാളികള്‍ക്ക് അവകാശം ഹനിക്കപ്പെട്ടതിനെയാണ് ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്.
കാളി ദേവിയുടെ വസ്ത്രം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രം. ഇവരുടെ കയ്യില്‍ എല്‍.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗത്തിന്‍റെ പതാകയും, ത്രിശൂലവും, അരിവാളും കാണാം. ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററില്‍ ലീന മണിമേഖലയെ അറസ്റ്റ് ചെയ്യുക എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി.
സജി ചെറിയാന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനയിൽ വിശ്വാസം ഇല്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്തുവെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ചോദിച്ചു. ഇന്ത്യയുടെ അസ്തിത്വത്തെയാണ് മന്ത്രി ചോദ്യം ചെയ്തത്. ഭരണഘടനാ ലംഘനം സിപിഎം അജണ്ടയാണ്. രാജ്യത്ത് ഭരണഘടന അനുസരിക്കാത്ത രണ്ട് പാര്‍ട്ടികളില്‍ ഒന്നാണ് സിപിഎം എന്നും കെ സുധാകരന്‍ പറഞ്ഞു.
'മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടനക്ക് ഒരു പവിത്രതയുണ്ട്. അദ്ദേഹം എന്താണ് ഇത്തരം രീതിയില്‍ സംസാരിക്കുന്നതെന്ന് അറിയില്ല. ഇത്തരം വിവരങ്ങളൊക്കെ മന്ത്രിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്. ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം. എന്ത് പറ്റി ഈ സര്‍ക്കാരിന്. തൊട്ടത് എല്ലാം പാളിപ്പോവുകയാണ്.
ഇന്ത്യന്‍ ഭരണഘടന തൊഴിലാളികളെ കൊള്ളയടിക്കാനാണ് സഹായിക്കുന്നത്. ബ്രിട്ടിഷുകാര്‍ പറഞ്ഞു തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാര്‍ എഴുതി വെച്ചിരിക്കുകയാണ്. അതിന്‍റെ അരികിലും സൈഡിലുമൊക്കെയായി എന്തൊക്കയോ കാര്യങ്ങള്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. തൊഴിലാളുടെ സമരത്തെ അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്.
അന്വേഷണം വൈകിപ്പിക്കാൻ പാടില്ല. ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി മുദ്ര വച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ നടപടികൾ ഒരുതരത്തിലും കേസിന്റെ വിചാരണയടക്കമുള്ള തുടർനടപടികളെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിക്കരുതെന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചത്.
2019 ആഗസ്റ്റ് നാലിന് പ്രത്യേക പദവി എടുത്തു മാറ്റിയതിനെതിരെ ഗുപ്കറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രമേയം പാസാക്കിയിരുന്നു. സഖ്യത്തില്‍ നിന്ന് ഒരു പ്രതിപക്ഷ പാര്‍ട്ടി പിന്‍മാറുന്നെന്ന വാര്‍ത്തയോടും ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. ഞങ്ങൾ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. സഖ്യം വിട്ടെന്ന് പറഞ്ഞ ഒരു രാഷ്ട്രീയ പാർട്ടിയുണ്ട്. അവർ ഒരിക്കലും സഖ്യത്തിന്റെ ഭാഗമായിരുന്നില്ല എന്നതാണ് സത്യം.
മഹാവികാസ് ആഘാഡിയില്‍ ഏറ്റവും കൂടുതല്‍ എം എല്‍ എമാര്‍ ഉള്ളത് എന്‍ സി പിയിലാണ്. 55 എം എൽ എമാരുണ്ടായിരുന്ന ശിവസേനയ്ക്ക് 16 പേരുടെ പിന്തുണ മാത്രമാണ് നിലവിലുള്ളത്. അജിത് പവാർ പക്വതയുള്ള രാഷ്ട്രീയക്കാരനും ഭരണാധികാരിയുമാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. അതേസമയം, എന്‍ സി പി- ശിവസേന - കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമത നീക്കം
വയനാട് കല്‍പ്പറ്റയിലെ തന്റെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകരോട് താന്‍ ക്ഷമിച്ചു എന്ന് രാഹുല്‍ ഗാന്ധി പറയുന്നതിനെ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരിലെ തയ്യല്‍കാരനെ കൊന്നവരോട് ക്ഷമിച്ചു എന്ന് അദ്ദേഹം പറഞ്ഞു എന്ന രീതിയിലാണ് സീ ന്യൂസ് വാര്‍ത്ത നല്‍കിയത്.
കേരളത്തിനു പുറത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളായ പ്രഗത്ഭ വ്യക്തികളുടെ വിജ്ഞാന സമ്പത്ത് സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇതു സംബന്ധിച്ച വിവരശേഖരണം നടത്തിക്കഴിഞ്ഞു.