മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രോഗവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നല്‍കിയ രേഖയും അദ്ദേഹം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും ജാമ്യത്തില്‍വിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും പ്രൊസിക്ക്യൂഷന്‍ വാദിച്ചു
770 കലാപ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്നെ പ്രതിയാക്കുമെന്നാണ് എനിക്ക് കിട്ടിയിരിക്കുന്ന ഭീഷണി. 770 അല്ല എത്ര കേസുകള്‍ വേണമെങ്കിലും എനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌തോട്ടെ. എനിക്കിന്ന് ജോലിയില്ല.
യുവജന സംഘടനാ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ ഇ.പിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍. ഇ പി ജയരാജനെതിരെ കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും പ്രതിപക്ഷം ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
നേരത്തെ ജാമ്യം തേടി പട്യാല കോടതിയെ സമീപിച്ചിരുന്നെങ്കിലും സുബൈറിനെ 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. അതേസമയം, മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടു.
ഞാന്‍ കാളീദേവിയുടെ ഭക്തയാണ്. ബിജെപിയുടെ അറിവില്ലായ്മ, അവരുടെ ഗുണ്ടകള്‍, പൊലീസ്, ട്രോളുകള്‍. ഒന്നിനെയും എനിക്ക് ഭയമില്ല. സത്യം പറയാന്‍ പിന്നില്‍ മറ്റ് ശക്തികള്‍ വേണമെന്നില്ല'എന്നായിരുന്നു കേസെടുത്തതിനുപിന്നാലെ മഹുവയുടെ പ്രതികരണം.
പ്രതികളെ എന്‍ ഐ എയെയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകത്തിലെ മുഖ്യപ്രതികളായ റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവർക്ക് പാകിസ്ഥാനിലെ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് രാജസ്ഥാൻ ഡി.ജി.പി എം. എൽ ലാത്തർ പറഞ്ഞിരുന്നു. ഇക്കാര്യവും എ എന്‍ ഐ അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഒരാള്‍ മമത ബനാര്‍ജിയുടെ വസതിക്കുള്ളില്‍ കയറിയത്. ആരുമറിയാതെ ഇയാൾ വീട്ടിൽ ഒരുരാത്രി ചെലവഴിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിക്കു കാവൽ നിൽക്കുന്ന നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടാതെ ഇയാൾ എങ്ങനെ അകത്തു കടന്നു എന്നത് ഇപ്പോഴും വ്യക്തമല്ല.
ഇന്നലെ വൈകുന്നേരമാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചത്. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നും നിയമസഭയിൽ പ്രശ്നം ഉന്നയിക്കാനാണ് നീക്കം