മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഇ ഡിക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പത്ത് മണിക്കൂറാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സത്യം തന്‍റെ പക്ഷത്തായിരുന്നതിനാല്‍ ഭയപ്പെടെണ്ട ആവശ്യമില്ല. എല്ലാ തെളിവുകളും തന്‍റെ കയ്യിലുണ്ട്. ഇതൊക്കെ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. അവര്‍ ഈ കേസ് സത്യസന്ധമായി അന്വേഷിക്കുമെന്നാണ് കരുതുന്നത് - സഞ്ജയ് റാവത്ത് പറഞ്ഞു.
അതിനേക്കാള്‍ അവര്‍ക്ക് ഞങ്ങളെക്കൂടി കൊല്ലാന്‍ പറ്റുമെങ്കില്‍ കൊല്ലാന്‍ പറ... വീണ്ടും വീണ്ടും കൊല്ലാക്കൊല ചെയ്യുകയാണ്. സഹിക്കാനാവുന്നില്ല എന്നാണ് ധീരജിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. ഡിസിസി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
, വിജയ് ബാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മതിയായ തെളിവുകളുണ്ടായിട്ടും ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയാണ്. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
ഉദയ്പൂരിലെ ബിജെപിയുടെ പരിപാടികളില്‍ നിരന്തരം പങ്കെടുക്കാറുളളയാളാണ് റിയാസെന്ന് ഇര്‍ഷാദ് സമ്മതിച്ചിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിയാസ് എപ്പോഴും ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്
ഏക്നാഥ് ഷിൻഡെ തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനെ നേരിടും. ഗവർണർ ഭഗത് സിങ് കോഷിയാരിയാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. നിയമസഭയുടെ പ്രത്യേക സെക്ഷന്‍ വിളിച്ചു ചേര്‍ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 39 ശിവസേന അംഗങ്ങളുടെ പിന്തുണയോടെയാണ് ഏക്‌നാഥ് ഷിൻഡെ അധികാരത്തിലെത്തിയത്.
എ കെ ജി സെന്ററിലെ ആക്രമണത്തില്‍ പ്രതിഷേധിച്ചുളള പ്രകടനങ്ങള്‍ അതിരുവിടരുതെന്ന് സിപിഎം സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചിരുന്നു. പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ ഇടതുപക്ഷവും എല്‍ഡിഎഫ് പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ത്ഥിച്ചിരുന്നു
എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു എന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇ ഡിയെ ഞാന്‍ ഭയപ്പെടുന്നില്ല. ഇത് കെട്ടിച്ചമച്ച കേസാണ്. എങ്കിലും നോട്ടീസ് ലഭിച്ചതിനാല്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഇതൊക്കെ ഒരു രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് തനിക്കറിയാം. എങ്കിലും അന്വേഷണ ഏജന്‍സി തനിക്കെതിരെയുള്ള പരാതി സത്യസന്ധമായി അന്വേഷിക്കുമെന്ന് ഉറപ്പുണ്ട്.