മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വിമത എം എല്‍ എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 11ലേക്ക് മാറ്റി. സുപ്രീം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അവിശ്വാസ പ്രമേയത്തില്‍ ഏക്‌നാഥ് ഷിൻഡെയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനാണ് ഉദ്ദവ് താക്കറെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് ഉദ്ദവ് താക്കറെ വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ആദായ നികുതി വകുപ്പ് ചില പ്രത്യേക ആളുകളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയാണെന്നും ശരത് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിമത നീക്കത്തെ തുടര്‍ന്ന് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്
പാർട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയ്യട്ടവരെ പിടിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന്‍റെ പരാജയം സിപിഎം പ്രവർത്തകരും വിലയിരുത്തണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. എ കെ ജി സെന്‍ററിന് നേരെയുള്ള ബോംബ് ആക്രമണം കോൺഗ്രസ്സിന്‍റെ തലയിൽ കെട്ടി വെക്കാനുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ 'പൊട്ട ബുദ്ധി' കേരളം ചവറ്റു കൊട്ടയിലെറിയുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
എ കെ ജി സെന്ററിനുനേരേയുളള ആക്രമണത്തിനുപിന്നില്‍ ഇ പി ജയരാജനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ജയരാജന്റെ തിരക്കഥയിലൊരുങ്ങിയ രാഷ്ട്രീയ നാടകമാണിതെന്നും കേരളത്തില്‍ കലാപം സൃഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരേ ഉയര്‍ന്ന ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനാണ് ശ്രമമെന്നും കെ സുധാകരന്‍ പറഞ്ഞു
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ബി പ്രകാരമാണ് 10 വര്‍ഷം തടവ്. 306 വകുപ്പ് പ്രകാരം 6 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും നല്‍കണം. ഗാര്‍ഹിക പീഡന നിയമത്തിലെ 498 എ പ്രകാരം 2 വര്‍ഷം തടവും അമ്പതിനായിരം രൂ പിഴയും
ഉദയ്പൂരിലെ മാല്‍ദാസില്‍ ബുധാനാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കനയ്യലാല്‍ സാഹു എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു
ജി 7 ഉച്ചകോടിയുടെ ഭാഗമായി ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. മ്യൂണിക്കില്‍വെച്ച് ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചത്