മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഡല്‍ഹിയില്‍ ഇ ഡിക്ക് ഗോ ബാക്ക് എന്നും കേരളത്തില്‍ സിന്ദാബാദ് എന്നും വിളിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ലോകകപ്പ് ജയിച്ചതുപോലുളള ആഘോഷമായിരുന്നു അവരെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
ജനുവരി പതിനാലിനാണ് കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാവുന്നത്. ഫ്രാങ്കോ മുളക്കല്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കുറ്റാരോപിതനെ വെറുതെ വിടുന്നതെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞിരുന്നു
പരിശോധനാ ഫലത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ച ആറുപേരുടെ കൂട്ടത്തില്‍ സിദ്ധാന്തും ഉള്‍പ്പെട്ടു. ഇവര്‍ മയക്കുമരുന്ന് കഴിച്ചശേഷമാണോ പാര്‍ട്ടിക്കുവന്നത് അതോ ഹോട്ടലില്‍വെച്ചാണോ മയക്കുമരുന്ന് കഴിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രി ഒന്നാം നമ്പര്‍ ഭീരുവാണ്. അദ്ദേഹം പൊലീസിനും ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ഭീരുവിനായി ഒരുക്കുന്നത്
നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലുള്ള ചോദ്യം ചെയ്യലിനായാണ് രാഹുല്‍ ഗാന്ധി ഇ ഡി-ക്കു മുന്‍പില്‍ ഹാജരാകുന്നത്. ചോദ്യംചെയ്യലിനായി പാർട്ടി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസിലേക്കു നടന്നുപോകാനാണു അദ്ദേഹത്തിന്‍റെ തീരുമാനം
ഭയാനകമാണിത്. രാജ്യത്തെ പൗരന്മാര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ആക്രമിക്കപ്പെടുകയാണ്. നമ്മുടെ സ്വന്തം ആളുകള്‍ പട്ടാപ്പകല്‍ ആക്രമിക്കപ്പെടുന്നു. അവര്‍ മുസ്ലീങ്ങളായതിനാല്‍ ആരും പ്രതികരിക്കുന്നില്ല. ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. നിശബ്ദരായിരിക്കുന്നവര്‍ നാണക്കേടാണ്'-ഗുര്‍മെഹര്‍ ട്വീറ്റ് ചെയ്തു
മിണ്ടാപ്രാണികളായ കുറച്ച് മഫ്തി പൊലീസുകാരെ മുന്നിലിരുത്തി കൊച്ചിയില്‍ ഒരു പരിപാടിയില്‍ മുഖ്യമന്ത്രി പറയുകയാണ് വിരട്ട് എന്നോട് വേണ്ടെന്ന്. ഇത്രയൊക്കെ ആരോപണങ്ങള്‍ വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് വാര്‍ത്താ സമ്മേളനം നടത്താന്‍ തയാറാവാത്തത്?
ഭൂരിപക്ഷം കിട്ടുന്നവര്‍ക്ക് ഭരിക്കാന്‍ അവകാശമുണ്ട്. അത് ചോദ്യംചെയ്യാന്‍ പാടില്ല. അതുപോലെ ആ ഭരണത്തിനോട് വിയോജിക്കാനുളള അവകാശം മറ്റുളളവര്‍ക്കുമുണ്ട്. എന്റെ കാലത്ത് ഒരു സുരക്ഷയുമേര്‍പ്പെടുത്തിയിട്ടില്ല. എനിക്കെതിരെ കല്ലേറുവരെ ഉണ്ടായിട്ടില്ലേ? അന്ന് അവിടെ കൂടിനിന്ന ആളുകളെ പിരിച്ചുവിട്ടിരുന്നെങ്കില്‍ എനിക്കുനേരേ കല്ലേറുണ്ടാവുമായിരുന്നില്ല.
കഴിഞ്ഞ ദിവസം യുപിയിലെ ശഹരന്‍പൂരില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ പൊലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്റ്റേഷനില്‍നിര്‍ത്തി ലാത്തി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.