മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ക്രിമിനല്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്ണന്‍ അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന മൊഴിയോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതായെന്ന് 2015 ഡിസംബര്‍ രണ്ടിന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് ഇന്ന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് ഇവിടെ നടക്കില്ല. ഇനിയെങ്കിലും പിണറായിക്ക് രാജിവയ്ക്കാനുള്ള ബുദ്ധി തെളിയുമെന്നാണ് കരുതുന്നതെന്നും സതീശന്‍ പറഞ്ഞു.
ജൂൺ 11 നായിരുന്നു ക്ഷമയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ കുറച്ചു ദിവസം നേരത്തെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം മുടക്കാന്‍ ശ്രമം നടന്നാലോ എന്ന ഭയന്നാണ് ചടങ്ങുകള്‍ നേരത്തെയാക്കാന്‍ കാരണം.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും വ്യവസായ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നുമാണ് മത്സരിക്കുക. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് പ്രഖ്യാപിച്ച പട്ടികപ്രകാരം ബിജെപിക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ രാജ്യസഭാ അംഗങ്ങളെ ലഭിക്കുക ഉത്തര്‍പ്രദേശില്‍ നിന്നാണ്.
മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, കെ ടി ജലീല്‍, ഐ എ എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നായിരുന്നു സ്വപ്ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനെതിരെയാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്. സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ ഗൂഡാലോചനയുണ്ടെന്നും ഇതില്‍ പി സി ജോര്‍ജിന്‍റെ പങ്ക് എന്താണെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ എം എല്‍ എമാര്‍, എം പി മാര്‍, എന്നിവരും പങ്കെടുക്കും. സോണിയ ഗാന്ധിയോട് എട്ടാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും കൊവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്ന് സമയം നീട്ടി ചോദി ച്ചിരുന്നു. മൂന്നാഴ്ച സമയം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്തുകയാണ് വേണ്ടത്. ബംഗാളിനെ വിഭജിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ല. അതിന് വേണ്ടി രക്തം ചിന്താനും തയ്യാറാണ്. ഇതിന് മുന്‍പും ഇതേ ആവശ്യവുമായി ഗൂർഖ,
തീവ്രതയാണ് ബിജെപിയുടെ ഉളളടക്കം. ബംഗ്ലാദേശികളെ ചിതലുകളെന്ന് വിളിച്ച അമിത് ഷായ്‌ക്കെതിരെ കടുത്ത വിമര്‍ശനം, സ്ത്രീകള്‍ക്ക് സ്വതന്ത്രരായോ നിയന്ത്രണങ്ങളില്ലാതെയോ കഴിയാനാകില്ല- യോഗി ആദിത്യനാഥ്, ബജറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി
ദി വയറിന്റെ ജൂണ്‍ ഏഴിലെ റിപ്പോര്‍ട്ട് പ്രകാരം ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് മുസ്ലീം എംപിമാരുണ്ടാവില്ല. കൂടാതെ 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു മുസ്ലീം എം എല്‍ എ പോലുമില്ല.
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ പി സി ജോര്‍ജിന്‍റെ പങ്ക് എന്താണ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നുണ പ്രചരണം നടത്തി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന് ചിലയാളുകള്‍ ശ്രമിക്കുന്നത്. മൂന്ന് അന്വേഷണ ഏജന്‍സികളാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തത്. അപ്പോഴോന്നും അവരോട് പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
സരിത്തിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട്ടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. സി സി ടി വി അടക്കമുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. വിജിലന്‍സാണ് സരിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ വിജിലന്‍സും ലോക്കല്‍ പോലീസും തമ്മില്‍ ഇക്കാര്യത്തെ കുറിച്ച് ആശയവിനിമയം നടത്തിയിട്ടില്ലെന്ന്
സത്യം അധികനാള്‍ ആര്‍ക്കും മൂടിവയ്ക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സത്യം അറിയുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ അവകാശമാണെന്നും സോളാര്‍ കേസ് നടന്ന കാലത്തെ പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ശൈലിയാണെന്നും തനിക്ക് തന്റേതായ ശൈലിയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ എല്ലാവരും നമ്മളെ തള്ളിപറയട്ടെ. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നവര്‍ ഒരു തരത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ല. മാപ്പ്, ഖേദ പ്രകടനം, സസ്പെന്‍ഷന്‍ എന്നീ കാര്യങ്ങള്‍ കൊണ്ട് ഈ പ്രശ്നം അവസാനിക്കുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിമര്‍ശനത്തിന് ഇടയാക്കിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതല്ല എന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.