LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൗദിയില്‍ മലയാളി നേഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 30 നേഴ്സുമാർ നിരീക്ഷണത്തിൽ

സൗദി അറേബ്യയിലെ അബഹ അൽ ഹയാത്ത് ആശുപത്രിയിലെ മലയാളി നേഴ്സിന് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ ബാധിച്ച ഫിലിപ്പൈൻസ് സ്വദേശിയെ ചികിത്സിച്ച മലയാളി നേഴ്സിനാണ് കൊറോണ വൈറസ് ബാധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഫിലിപ്പൈൻസ് സ്വദേശി ആശുപത്രിയിൽ ചികിത്സക്ക് എത്തിയത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത് ഇടപഴകിയ 30 മലയാളി നേഴ്സുമാരാണ് നിരീക്ഷണത്തിലുള്ളത്. പ്രത്യേക മുറിയിലാണ് ഇവർ നിരീക്ഷണത്തിൽ ഉള്ളത്. ഇവരുടെ സ്രവം കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചു. പരിശോധന നടത്താൻ ആശുപത്രി അധികൃതർ നേരത്തെ തയ്യാറായില്ലെന്ന് നേഴ്സുമാർ ആരോപിച്ചു. നിരീക്ഷണത്തിലുള്ള നേഴ്സുമാർക്ക് മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നേഴ്സുമാർ ഇന്ത്യൻ എംബസിക്ക് പരാതി നൽകി

മധ്യ ചൈനീസ് നഗരമായ വുഹാനിൽ പടര്‍ന്നു പിടിച്ച കൊറോണാ വൈറസ്  ഏതാനും ദിവസത്തിനുള്ളില്‍ 139 പേരില്‍കൂടി സ്ഥിരീകരിച്ചിരുന്നു.  വുഹാൻ നഗരത്തിനു പുറമേ ബീജിംഗ്, ഷെൻ‌സെൻ നഗരങ്ങളിലാണ് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു. വൈറസ് ബാധിച്ച മൂന്ന് പേർ ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിച്ചു. പരിശോധന വർദ്ധിപ്പിച്ചതോടെയാണ്‌ കേസുകളുടെ എണ്ണം ഉയർന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് പുതിയ തരം കൊറോണ വൈറസ് വുഹാനിൽ പ്രത്യക്ഷപ്പെട്ടത്. ചൈനക്ക് പുറത്ത് തായ്‌ലൻഡിലും ജപ്പാനിലും വൈറസിന്‍റെ സാന്നിദ്ധ്യം  സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More