LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അണ്ടര്‍ 19 ലോകകപ്പ് കിരീടം ബംഗ്ലാദേശിന്; ഇന്ത്യയ്ക്കെതിരെ മൂന്ന് വിക്കറ്റ് ജയം

അണ്ടര്‍ 19 ലോകകപ്പിന്‍റെ കലാശപോരില്‍ ഇന്ത്യക്ക് തോല്‍വി. ലോകകപ്പ് ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പിച്ചത്. ബംഗ്ലാദേശ് ആദ്യമായാണ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നതും വിജയിക്കുന്നതും. മഴ നിയമപ്രകാരം 46 ഓവറിൽ വിജയലക്ഷ്യം 170 റണ്‍സായി നിശ്ചയിച്ചിരുന്നു.

178 റണ്‍സെന്ന വിജയലക്ഷ്യം നേടാന്‍ ഇറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ അക്ബര്‍ അലി (77 പന്തില്‍ 43*) യുടെ മികച്ച പ്രകടനമാണ് കുട്ടിക്കടുവകളുടെ വിജയം എളുപ്പമാക്കിയത്. ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയി ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരെ പരമാവധി വട്ടം കറക്കിയെങ്കിലും അതൊന്നും ഇന്ത്യയെ വിജയത്തിലെത്തിയ്ക്കാന്‍ പര്യാപ്തമായിരുന്നില്ല. ടാന്‍സിഡ് ഹസന്‍ (17),  മഹമ്മദുള്‍ ഹസന്‍ റോയ്(8),  തൗഹിത് ഹൃദോയ് (0),  ശഹാദത്ത് ഹുസൈന്‍ (1) തുടങ്ങിയ നാല് മുന്‍നിര വിക്കറ്റുകളാണ് ബിഷ്‌ണോയി വീഴ്ത്തിയത്.

41-ാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ മഴ പെയ്തു. അതോടെ വിജയലക്ഷ്യം 46 ഓവറില്‍ 170 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. 23 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഈ ലക്ഷ്യം ബംഗ്ലാദേശ് മറികടന്നു.

Contact the author

Sports Desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More