LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ജയം. ബം​ഗ്ലാദേശിനെ 18 റൺസിന് കീഴടക്കിയാണ് ഇന്ത്യൻ കുട്ടികൾ രണ്ടാം ജയം സ്വന്തമാക്കിയത്. ഇന്ത്യയുടെ സ്കോറായ 142 റൺസ് പിന്തുടർന്ന ബം​ഗ്ലാദേശിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുക്കാനേ ആയുള്ളു.

ടോസ് നേടി ബൗളിം​ഗ് തെരഞ്ഞെടുത്ത ബം​ഗ്ലാദേശ് ബൗളർമാർ നന്നായി തുടങ്ങി. 2 റൺസ് എടുത്ത താനിയ ഭാട്ടിയ 2 റൺസിന് പുറത്തായി. രണ്ടാം വിക്കറ്റിൽ ഷെഫാലി വർമയും ജെമിയ റോഡ്രി​ഗ്സും ഇന്ത്യൻ സ്കോർ 50 കടത്തി. ഷെഫാലി 17 പന്തിൽ 39 റൺസെടുത്തു പുറത്തായി. തുടർന്നെത്തിയവർക്കൊന്നും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനായില്ല. വാലറ്റത്ത് പൊരുതി 11 പന്തിൽ 20 റൺസെടുത്ത വേദ കൃഷ്ണമൂർത്തിയാണ് ഇന്ത്യൻ സ്കോർ 142 ൽ എത്തിച്ചത്.

മറുപടി ബാറ്റിം​ഗിൽ ബം​ഗ്ലാദേശിന് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. മുർഷിദ ഖാട്ടുൺ 30 ഉം ക്യാപ്റ്റൻ നർ​ഗീസ് സുൽത്താൻ 35 റൺസെടുത്ത് പുറത്തായി. മറ്റുള്ളവർക്ക് കാര്യമായ സംഭാവനകൾ നൽകാനായില്ല. ഇന്ത്യക്ക് വേണ്ടി ലെ​ഗ് സ്പിന്നർ പൂനം യാദവ് 3 വിക്കറ്റ് വീഴ്ത്തി.  ഷെഫാലി വർമയാണ് പ്ലെയർ ഓഫ് ദ മാച്ച്. രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ​ഗ്രൂപ്പിൽ ഒന്നാമതാണ്.

Contact the author

web desk

Recent Posts

Sports Desk 3 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 3 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More